രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാന്‍ പൊട്ടാസ്യത്തെക്കാള്‍ നല്ല ഒരു പോഷകമില്ല; നേന്ത്രപ്പഴം പൊട്ടാസ്യത്തിന്റെ കലവറ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 ഓഗസ്റ്റ് 2024 (18:25 IST)
ആരോഗ്യ ഗുണങ്ങളുടെ അമൂല്യ കലവറയാണ് നേന്ത്രപ്പഴം എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. എന്നാല്‍ ഇതിന് രക്ത സമ്മര്‍ദ്ദത്തെ എങ്ങനെ കുറക്കാനാകും എന്നതാവും സംശയം. നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്ത സമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തുന്നത്.
 
രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാന്‍ പൊട്ടാസ്യത്തെക്കാള്‍ നല്ല ഒരു പോഷകമില്ല എന്നു തന്നെ പറയാം. ശരീരത്തിലേക്ക് അമിതമായി ഉപ്പ് പ്രവേശിക്കുമ്പോള്‍ രക്തത്തില്‍ സൊഡിയത്തിന്റെ അളവ് വര്‍ധിക്കുന്നു. ഇത് ശരീരത്തില്‍ നിന്നും പുറം തള്ളാന്‍ കിഡ്‌നിക്ക് സമ്മര്‍ദ്ദമേറുന്നതാണ് രക്ത സമ്മര്‍ദ്ദത്തിനിടയാക്കുന്നത്. എന്നാല്‍ പൊട്ടാസ്യം ശരീരത്തിലേക്കു വരുന്ന ഉപ്പിന്റെ അളവ് ക്രമീകരിച്ച് കിഡ്‌നിയുടെ അമിത സമ്മര്‍ദ്ദത്തെ ഒഴിവാക്കുന്നു. ഇത് രക്ത സമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നു. വൈറ്റമിന്‍ സി, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീവയും നേന്ത്രപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍