ഏറെ പോഷക ഗുണങ്ങളുള്ള ഫ്രൂട്ടാണ് നേന്ത്രപ്പഴം. എന്നാല്‍ ചിലര്‍ക്ക് നേന്ത്രപ്പഴം കഴിക്കുന്നത് ഇഷ്ടമല്ല. അങ്ങനെയുള്ളവര്‍ക്ക് പഴം പുഴുങ്ങി കഴിക്കാവുന്നതാണ്. പുഴുങ്ങുമ്പോള്‍ പഴം കൂടുതല്‍ രുചികരമാകും എന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കൈവരിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവ പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രാവിലെ പുഴുങ്ങിയ പഴം കഴിക്കുന്നത് നല്ലതാണ്.