മുടി കൊഴിയുന്നുണ്ടൊ? എന്നാല്‍ പല്ലും പോകും ഉറപ്പ്!

വ്യാഴം, 6 നവം‌ബര്‍ 2014 (16:16 IST)
മുടിയും പല്ലും തമ്മില്‍ ഒട്ടും തന്നെ ബന്ധമില്ലെന്നായിരുന്നു ഇത്രയും നാള്‍ കരുതിയിരുന്നത്. എന്നാല്‍ മുടി കൊഴിഞ്ഞ് കഷണ്ടി കയറുന്ന ആളുകള്‍ക്ക് ഇതാ ഒരു ദുഃഖവാര്‍ത്ത. നിങ്ങളുടെ മിടി കൊഴിയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ പല്ലികളും ഭാവിയില്‍ താമസിക്കാതെ നിങ്ങള്‍ക്ക് നഷ്ടമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

മു‌ടികൊഴിയുകയും മുടിപൊട്ടുകയും ചെയ്യുന്നവരില്‍ പല്ലുകള്‍ക്കും പ്രശ്നമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ ഒരുസംഘം ഗവേഷകരുടേതാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ട ചില ഘടകങ്ങള്‍ പല്ലിന്റെ ഇനാമലിന്റെ രക്ഷയ്ക്കും അത്യാവശ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്.  മുന്നൂറിലധികം കുട്ടികളിലും എഴുനൂറിലധികം മുതിര്‍ന്നവരിലുമാണ് പഠനം നടത്തിയത്. എന്നാല്‍ പ്രായമായി മുടി കൊഴിയുന്നവര്‍ക്ക് ഇത് ബാധകമല്ല. പാരമ്പര്യമായി മുടി കൊഴിയുന്നവര്‍ക്ക് പല്ല് നഷ്ടപ്പെടുമോ ഇല്ലയോ എന്ന് ഇവര്‍ പറഞ്ഞിട്ടില്ല എന്നതിനാല്‍ പാരമ്പര്യ കഷണ്ടിക്കാര്‍ക്ക് സമാധാനിക്കാം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക