ജീവിതശൈലിരോഗങ്ങളുടെ രാജാവ് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു, പ്രമേഹം. പ്രമേഹം വരുതിയിലാക്കാൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, ഡോക്ടറെ കാണുക എന്നതൊക്കെയാണ്. നിശ്‌ചിതമായ ഇടവേളകളിൽ ഡോക്‌ടറെ കണ്ട് ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന് നമുക്കറിയാം. പ്രമേഹമുള്ളവർ മധുരം മാത്രം ഒഴിവാക്കിയാൽ ഷുഗർ കുറയില്ല. അതിന് ചില ഭക്ഷണങ്ങളും ഒഴിവാക്കണം. പ്രമേഹമുള്ള എല്ലാവർക്കുമായി പ്രവർത്തിക്കുന്ന ഒരു ഭക്ഷണക്രമമോ ഭക്ഷണരീതിയോ ഇല്ല. നിങ്ങളെ സഹായിക്കുന്ന ഭക്ഷണരീതി കൊണ്ടുവരിക എന്നതാണ് ആദ്യം ചെയ്യേണ്ടത്.