ഫാസ്റ്റ്ഫുഡ് സ്ത്രീകളിൽ വന്ധ്യതക്ക് കാരണമാകുമെന്ന് പഠനം

തിങ്കള്‍, 7 മെയ് 2018 (17:55 IST)
ഫാസ്റ്റ്ഫുഡിന്റെ നിരന്തരമായ ഉപയോഗം നിരവധി രോഗങ്ങൾക്ക് കാരണമാകും എന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സ്ത്രീകളിൽ ഗർഭധാരണം വൈകിപ്പിക്കും എന്ന് കണ്ടെത്തിയിരിക്കുന്നു.

ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള 5598 സ്ത്രീകളിലാണ് പഠനം നടത്തിയത്. 
 
ആഴ്ചയിൽ ഒരുതവണ പോലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ പ്രശ്നത്തിന് ഒരു പ്രതിവിധി കൂടി പഠനം കണ്ടെത്തിയിട്ടുണ്ട്.

ഫാസ്റ്റ് ഫുഡിനൊപ്പം തന്നെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും എന്ന് പഠനം നിരീക്ഷിക്കുന്നു. 
 
ഗർഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകൾ ഏതുതരത്തിലുള്ള ആഹാരം കഴിക്കണം എന്ന് കണ്ടുപിടിക്കുന്നതിനായി യൂറോപ്യൻ സൊസൈറ്റി ഫോർ ഹ്യൂമൻ റീപ്രൊഡക്ഷൻ എന്ന സംഘടനയാണ് പഠനം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍