യാത്ര ചെയ്യാൻ ഇഷ്ടമാണോ? പ്രശ്നം രക്തസമ്മർദമോ? വഴിയുണ്ട്...

ശനി, 12 നവം‌ബര്‍ 2016 (16:33 IST)
യാത്രയെ വെറുക്കാൻ ആർക്കും കഴിയില്ല. യാത്രകൾ എന്നും പുതുമകൾ നിറഞ്ഞതാണ്. അതിനു തടസ്സം നിൽക്കുന്നത് എന്ത് തന്നെയാണെങ്കിലും അതൊന്നും ആർക്കും ഒരു പ്രശ്നമല്ല, എന്തിനേയും പരിഹരിച്ച് യാത്ര ചെയ്യുന്നവരാണ് പലരും. അതിനി ആരോഗ്യ പ്രശ്നങ്ങൾ ആണെങ്കിൽ കൂടി. യാത്രകൾ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ബാധിക്കാറുണ്ട്. പ്രത്യേകിച്ചും രക്തസമ്മർദം സംബന്ധിച്ച് പ്രശ്നങ്ങൾ ഉള്ളവർക്ക്.
 
രക്തസമ്മർദം കൂടുതൽ ഉള്ളവർക്ക് ധൈര്യപൂർവ്വം യാത്ര ചെയ്യാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എങ്കിൽ നിങ്ങൾക്കും ആഘോഷിക്കാം യാത്രകൾ. മരുന്നുകളാണ് നിങ്ങളെ പിടിച്ചിരുത്തുന്നതെങ്കിൽ യാത്ര പോകുമ്പോൾ ഇൻഷൂറൻസ് എടുക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെ കുറിച്ചും മാർഗങ്ങളെക്കുറിച്ചും വ്യക്തമായി പറഞ്ഞ് തരാൻ ഇൻഷൂറൻസ് ഏജൻസികൾക്ക് സാധിക്കും.
 
രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ബസ് യാത്ര സഹായകമാണെന്ന് ജപ്പാനിലെ വിവിധപ്രായക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്ന് കരുതി എന്നും യാത്ര ചെയ്യുന്നതും നല്ലതല്ല. ഡോക്ടർമാരുടെ അഭിപ്രായം ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. നമ്മുടെ ആരോഗ്യ സ്ഥിതി എങ്ങനെയാണെന്നും യാത്ര ചെയ്താൽ അത് ആരോഗ്യത്തെ ബാധിക്കുമോ എന്നും വിദഗ്ദർ പറഞ്ഞ് തരും. അതിനനുസരിച്ച് കര്യങ്ങൾ പ്ലാൻ ചെയ്യുന്നത് നല്ലതായിരിക്കും.
 
രക്തസമ്മർദം കൂടുതലോ കുറവോ ആയിരിക്കട്ടെ, അതിനുള്ള പ്രതിവിധി ഡോക്ടറുടെ നിർദേശ പ്രകാരം മുടങ്ങാതെ പാലിക്കുന്നയാൾ അല്ലെങ്കിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. കാലവസ്ഥ, ഭക്ഷണം ഇതെല്ലാം ആരോഗ്യത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. നമ്മുടെ കണ്ണുകളെ, ശരീരത്തെ നമ്മുടെ കൺട്രോളിൽ നിർത്താൻ സാധിക്കണം. അതിനു തേടേണ്ടത് ഡോക്ടറുടെ നിർദേശങ്ങ‌ൾ തന്നെ. 
 
അപകടം പിടിച്ച വിനോദങ്ങളിൽ ഏർപ്പെടാതിരിക്കുക. ഇത് നിങ്ങളുടെ ബി പി കൂടാൻ കാരണമാകും. യാത്രകൾ ആസ്വദിക്കാൻ ശ്രമിക്കുക, ഒരു കാരണത്താലും ടെൻഷൻ അടിക്കാൻ പാടില്ല. നീന്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ആരോഗ്യസ്ഥിതി നീന്തൽ വിദഗ്ധരുമായി പങ്കുവെക്കുക. അവരുടെ വിശദീകരണം ആരാഞ്ഞശേഷം വിനോദങ്ങളിൽ ഏർപ്പെടുക.

വെബ്ദുനിയ വായിക്കുക