കറിവേപ്പിലയെ ചുമ്മാ അങ്ങ് കളയേണ്ട, ഗുണങ്ങൾ പലതാണ്!

ചൊവ്വ, 29 ജനുവരി 2019 (18:25 IST)
ഭക്ഷണത്തിന് രുചിയും മണവും നൽകാൻ വീട്ടമ്മമാർ കൂടുതലായും ഉപയോഗിക്കുന്നത് കറിവേപ്പിലയെ ആണ്. എന്നാൽ പലരും കറിവേപ്പില കഴിക്കാറില്ല. എന്നാൽ കഴിക്കാത്തവർക്ക് ഈ കുഞ്ഞന്റെ ഗുണങ്ങൾ അറിയില്ല എന്നതുതന്നെയാണ് വാസ്‌തവം. ആരോഗ്യത്തിന് വളരെ ഉത്തമമായ ഇതിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും.
 
ആരോഗ്യത്തിന് മാത്രമല്ല അഴകിനും ഉത്തമം തന്നെ ഈ കുഞ്ഞൻ. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റാൻ സഹായിക്കുന്നു.​ അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് കറിവേപ്പില. 
 
കൂടാതെ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാനും ഉത്തമമാണ്. കിഡ്നി പ്രശ്നങ്ങൾ‍, കണ്ണു രോഗങ്ങള്‍ അകാല നര, ദഹന സംബന്ധമായ അസുഖങ്ങൾ, മുടികൊഴിച്ചില്‍, ബ്ലഡ് പ്രഷർ‍, അസിഡിറ്റി തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍