രക്തസമ്മര്‍ദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുന്നത് എങ്ങനെ ?

തിങ്കള്‍, 28 ജനുവരി 2019 (19:10 IST)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുടെ ലൈംഗിക ജീവിതം തകരാറിലാകുമോ എന്ന ചോദ്യവും ആശങ്കയും നാളുകളായി തുടരുന്നതാണ്. പുരുഷന്മാരെ പോലെ സ്‌ത്രീകളിലും ഈ ആശങ്ക ശക്തമാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയം അല്ലാത്തവരുടെ ലൈംഗിക ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നു നില്‍ക്കുമ്പോഴുള്ള സെക്‍സ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.

രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണെങ്കില്‍ പുരുഷന്റെ ലൈംഗികാവയവത്തിലേക്ക് രക്തമെത്തുന്നതില്‍ കുറവ് സംഭവിക്കുകയും ഉദ്ധാരണശേഷിയെ ബാധിക്കുകയും ചെയ്യും. ഉദ്ധാരണ പ്രശ്‌നങ്ങളാണ് പുരുഷനെ അലട്ടുക.

ലൈംഗികബന്ധത്തിനിടെയുണ്ടാകുന്ന അസഹ്യമായ വേദനയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള സ്ത്രീകളില്‍ കാണുന്ന പ്രധാന പ്രശ്‌നം. ഇത് കൂടാതെ സ്വകാര്യഭാഗം വരണ്ടിരിക്കുന്നതും പ്രശ്‌നമാണ്. ഇത് സ്ത്രീകളെ ലൈംഗികജീവിതത്തില്‍ നിന്ന്  അകറ്റി നിര്‍ത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍