സംസ്കൃതത്തില്‍ ‘അര്‍ദ്ധ’ എന്ന വാക്കിനര്‍ത്ഥം പകുതി എന്നാണ്. അതേപോലെ, ‘ചന്ദ്ര’ എന്ന് പറഞ്ഞാല്‍ ചന്ദ്രന്‍ എന്നും. അതായത്, അര്‍ദ്ധ ചന്ദ്രാസനം എന്ന് പറഞ്ഞാല്‍ അര്‍ദ്ധ ചന്ദ്രനെ ദ്യോതിപ്പിക്കുന്ന ആസനാവസ്ഥ എന്ന് അര്‍ത്ഥമാക്കണം. ചന്ദ്രനെ ദർശിക്കാവുന്ന സമയങ്ങളാണ് അർദ്ധ ചന്ദ്രാസനത്തിന് ഉത്തമം.
* ഇടതുവശത്തേക്ക് ശരീരം വളയ്ക്കുക. കൈമുട്ടുകളും കാല്‍മുട്ടുകളും മടങ്ങരുത്.
* ശ്വാസം അകത്തേക്ക് എടുത്തുകൊണ്ടു വേണം ശരീരം വളയ്ക്കാന്‍. ഈ സമയം ഇടത് കൈയ്യ് കണങ്കാലിന് അടുത്തുവരെ എത്തണം.