അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

രേണുക വേണു

ബുധന്‍, 6 മാര്‍ച്ച് 2024 (11:13 IST)
Noodles

പലരും പറയുന്നത് കേട്ടിട്ടില്ലേ 'അജിനോ മോട്ടോ ഉള്ള ഭക്ഷണം വിഷമാണ്' എന്നൊക്കെ. എന്നാല്‍ അജിനോ മോട്ടോ ഒരിക്കലും അപകടകാരിയല്ല. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 'സുരക്ഷിതമായ ഭക്ഷണം' എന്ന കാറ്റഗറിയിലാണ് അജിനോ മോട്ടോയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന രാസപദാര്‍ത്ഥമാണ് അജിനോ മോട്ടോ. തക്കാളി, ചീസ്, ഇറച്ചി എന്നിവയില്‍ ഇത് കാണപ്പെടുന്നു. അജിനോ മോട്ടോ കാന്‍സറിനു കാരണമാകുമെന്ന പ്രചരണം അശാസ്ത്രീയമാണ്. 
 
ഉമാമി എന്ന രുചി പകരാന്‍ ഉപയോഗിക്കുന്ന ടേസ്റ്റ് മേക്കര്‍ മാത്രമാണ് അജിനോ മോട്ടോ. ചൈനീസ് ഭക്ഷണം കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ അത് അജിനോ മോട്ടോ കാരണമല്ല. മറിച്ച് അത് എന്തെങ്കിലും അലര്‍ജി കാരണമാകും. അജിനോ മോട്ടോയില്‍ സോഡിയം ഉണ്ടെങ്കിലും ഉപ്പിനേക്കാള്‍ കുറവാണ് അതിലെ സോഡിയത്തിന്റെ അളവ്. അതായത് അജിനോ മോട്ടോ കഴിക്കുന്നത് കൊണ്ട് നിങ്ങള്‍ യാതൊരു ആരോഗ്യ പ്രശ്‌നവും ഉണ്ടാകില്ല. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍