ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഡയറ്റിന് വളരെ പ്രാധാന്യം ഉണ്ട്. ചില ഭക്ഷണങ്ങളും പാനിയങ്ങളും വിഘടിക്കുന്നതിലൂടെയുണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സന്ധിവേദന, കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓറഞ്ച് ജ്യൂസില്‍ നിരവധി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.