അമ്മയ്ക്ക് അമിതവണ്ണമുണ്ടോ? കുഞ്ഞുങ്ങള്‍ക്ക് അമിതവണ്ണം പിടിപെടാന്‍ സാധ്യതയെന്ന് പഠനം

തുമ്പി ഏബ്രഹാം

ഞായര്‍, 22 ഡിസം‌ബര്‍ 2019 (16:45 IST)
അമിതവണ്ണമുള്ള അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മൂന്ന് വയസിനുള്ളില്‍ അമിതവണ്ണമുണ്ടാവാന്‍ മൂന്നിരട്ടി സാധ്യതയെന്ന് പഠനം. ജാമാ പീഡിയാട്രിക്സ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ആല്‍ബെട്ടയിലെ ഗവേഷ സംഘമാണ് പഠനം നടത്തിയത്.
 
അതിമവണ്ണമുള്ള അമ്മയില്‍ നിന്ന് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് അതിമവണ്ണമുണ്ടാകാനുള്ള സാധ്യത മൂന്ന് ഇരട്ടിയാണെന്നും, സിസേറിയനില്‍ ഇത് അഞ്ച് ഇരട്ടിയാണെന്നും പഠനം പറയുന്നു. വയറ്റിലെ ഒരു തരം ബാക്ടീരിയകളാണ് ഇതിന് കാരണമായിട്ട് പറയുന്നത്.
 
930 അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയുമാണ് ഗവേഷക സംഘം പഠനവിധേയമാക്കിയത്. ഒന്നാം വയസിലും മൂന്നാം വയസിലും കുഞ്ഞുങ്ങളുടെ ഭാരം അളന്നാണ് നിഗമനത്തിലെത്തിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍