ഭാഷ, വൈജ്ഞാനിക ഉത്തേജനം, സാമൂഹിക ഇടപെടല്‍ എന്നിവയിലൂടെ, വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനും പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിനുമുള്ള കുട്ടിയുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു. പാട്ട്, കളികള്‍, സംസാരം തുടങ്ങിയ ലളിതമായ പ്രവര്‍ത്തനങ്ങള്‍ പോലും ഭാഷാ വികാസവും വൈജ്ഞാനിക കഴിവുകളും വളര്‍ത്താന്‍ സഹായിക്കുന്നു. ഈ പഠനം പിന്നീടുള്ള അക്കാദമിക് നേട്ടങ്ങളേയും സ്‌കൂളില്‍ മികച്ച പ്രകടനം നടത്താനുള്ള കഴിവിനെയും പോഷിപ്പിക്കുന്നു. സുരക്ഷിതത്വം, ശുചിത്വം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സുരക്ഷിത സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വീട്ടിലെ അന്തരീക്ഷം പ്രധാനമാണ്. മോശം ചുറ്റുപാടുകള്‍, മലിനീകരണം, അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത അന്തരീക്ഷം എന്നിവയുള്ള വീടുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധി വികാസത്തിലെ കാലതാമസവും ആരോഗ്യ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം, അത് പിന്നീടുള്ള ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത ഉള്‍പ്പെടെ, ഭാവിയിലെ ആരോഗ്യ ഫലങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ആദ്യത്തെ 1000 ദിവസങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.