പരസ്യമായ ലൈംഗികത ഇന്ത്യയില്‍ വിലക്കപ്പെട്ട കനിയാണ്. ഒരു പക്ഷേ ഇത് തന്നെയാവും ലൈംഗികത ആസ്വാദ്യമാക്കുന്നതില്‍ ഇന്ത്യക്കാരെ മുന്നിലെത്താന്‍ സഹായിച്ചിരിക്കുന്നത്. സമീപ കാലത്ത് നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ലൈംഗികതയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ സംതൃപ്തരാണെന്നാണ്.
ലൈംഗിക സംതൃപ്തിയുടെ കാര്യത്തില്‍ ഇന്ത്യാക്കാര്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ്. പഠനവുമായി സഹകരിച്ചതില്‍ 61 ശതമാനം ഇന്ത്യാക്കാര്‍ ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണെന്ന് അറിയിച്ചു. ലോകമെമ്പാടുമായി ലൈംഗിക ജീവിതത്തില്‍ സംതൃപ്തി അനുഭവിക്കുന്നത് 44 ശതമാനം പേര്‍ മാത്രമാണ്. അപ്പോള്‍ ഇന്ത്യന്‍ ദമ്പതികള്‍ ഇക്കാര്യത്തില്‍ വിജയമാണെന്ന് തന്നെ വേണം പറയാന്‍.
സംതൃപ്തമായ ലൈംഗിക ജീവിതത്തിന്‍റെ കാര്യത്തിലും നൈജീരിയക്കാരാണ് മുന്നില്‍. 67 ശതമാനം നൈജീരിയക്കാരും തങ്ങളുടെ ലൈംഗിക ജിവിതത്തില്‍ പൂര്‍ണ്ണ സംതൃപ്തി അനുഭവിക്കുന്നവരാണ്. രണ്ടാം സ്ഥാനത്ത് മെക്സിക്കോക്കാരാണ്. 63 ശതമാനം മെക്സിക്കോക്കാര്‍ ലൈംഗിക ജീവിതത്തില്‍ സതൃപ്തരാണ്. അതേസമയം, ഇക്കാര്യത്തില്‍ ജപ്പാന്‍കാര്‍ വളരെ പിന്നിലാണ്. 15 ശതമാനം ജപ്പാന്‍കാര്‍ മാത്രമേ തങ്ങളുടെ ലൈംഗിക ജീവിത്തത്തില്‍ സന്തുഷ്ടരായുള്ളൂ.
26 രാജ്യങ്ങളിലെ 26000 പേരാണ് പഠനത്തില്‍ സഹകരിച്ചത്. ലൈംഗിക ജീവിതത്തിലെ വിവിധ വശങ്ങള്‍ പഠന വിധേയമാക്കി. ഇന്ത്യാക്കാര്‍ ഒരു വര്‍ഷം ശരാശരി 130 തവണയാണ് ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ഇക്കാര്യത്തില്‍ അഗോള ശരാശരി 103 മാത്രമാണ്. ഗ്രീക്കുകാര്‍ ഒരു വര്‍ഷം ശരാശരി 164 തവണ വേഴ്ച നടത്തുമ്പോള്‍ ബ്രസീലുകാര്‍ 145 തവണയും റഷ്യാക്കാര്‍ 143 തവണയും ലൈംഗിക കേളിയില്‍ ഏര്‍പ്പെടുന്നു.
അതേസമയം, ലൈംഗിക വേഴ്ചയിലേര്‍പ്പെടുമ്പോഴെല്ലാം രതിമൂര്‍ഛ കൈവരിക്കുന്ന ഇന്ത്യാക്കാര്‍ 46 ശതമാനമാണ്. ഇന്ത്യന്‍ സ്തീകളില്‍ ഭൂരിഭാഗവും ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
ലൈംഗിക വേഴ്ച വേഗം തന്നെ അവസാനിപ്പിക്കുന്നതും ഇന്ത്യാക്കാരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പ്രമുഖ ഗര്‍ഭ നിരോധന ഉറ നിര്‍മ്മാതാക്കളായ ഡ്യുറക്സ് ആണ് പഠനം നടത്തിയത്.
ഇന്ത്യാക്കാരായ സ്ത്രീ-പുരുഷന്‍മാര്‍ ഒരു തവണ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നതിന് എടുക്കുന്ന സമയം ശരാശരി 13 മിനിട്ട് മാത്രമാണ്.ആഗോളമായി സ്ത്രീ-പുരുഷന്‍മാര്‍ ഒരു തവണ ഇണചേരാന്‍ എടുക്കുന്ന സമയം ശരാശരി 18 മിനിട്ടാണ്. ലൈംഗിക കേളിയില്‍ വിരുത് നൈജീരിയക്കാര്‍ക്കാണെന്നാണ് പഠനം പറയുന്നത്. ഇവിടെ സ്ത്രീ-പുരുഷ വേഴ്ച ഒരു തവണ ശരാശരി 24 മിനിട്ട് നിണ്ടു നില്‍ക്കുന്നു.