വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ, അധികം ബലമൊന്നുമില്ലാത്ത ഒരു കഴുത്തിന് മുകളില്‍ സ്ഥിരമായി അഞ്ചുകിലോ ഭാരവും താങ്ങിയാണ് നിങ്ങള്‍ നടക്കുന്നത് എന്ന്! രണ്ടുകിലോഗ്രാം പഞ്ചസാര അടങ്ങുന്ന ഒരു ബാഗും തൂക്കി നിങ്ങള്‍ക്ക് എത്ര മണിക്കൂര്‍ നില്‍ക്കാന്‍ കഴിയും? തളര്‍ന്നുപോകുമെന്ന് ഉറപ്പ്. ആ അവസ്ഥയുള്ളപ്പോഴാണ് അഞ്ചുകിലോ ഭാരവുമായി ആയുസ് മുഴുവന്‍ ഈ കഴുത്ത് എന്നുപറയുന്ന സാധനം കഷ്ടപ്പെടുന്നത്. എന്നാല്‍ ഇത്രവലിയ ഭാരം ചുമക്കുന്നതിന്‍റെ വല്ല ഭാവവുമുണ്ടോ, അതുമില്ല.
തലയോട്, കണ്ണുകള്‍, പല്ലുകള്‍, മുഖത്തെ മസിലുകള്‍, ചര്‍മ്മം എല്ലാം ചേര്‍ന്നാണ് ഈ അഞ്ചുകിലോ ‘ബോള്‍’. പിന്നെ നമ്മുടെ ‘ഞാന്‍ എന്ന ഭാവവും തലക്കനവും’ കൂടിയാകുമ്പോള്‍ അത്രയും ഭാരം വന്നില്ലെങ്കിലല്ലേ അതിശയം!