നമ്മുടെ ദേശീയ പാനീയം ഏത്?

ഞായര്‍, 22 ഏപ്രില്‍ 2012 (13:04 IST)
PRO
PRO
പ്രഭാതത്തില്‍ കടുപ്പത്തില്‍ ഒരു ചായ- ഇന്ത്യന്‍ ജനതയുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ചായയ്ക്കും കിട്ടുകയാണ് ഒരു അംഗീകാരം. ചായ നമ്മുടെ ദേശീയ പാനീയമാക്കാന്‍ പോകുകയാണ്.

2013 ഏപ്രിലില്‍ ആയിരിക്കും ചായയെ ദേശീയ പാനീയമായി പ്രഖ്യാപിക്കുക. ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയ ആണ് ഇക്കാര്യം അറിയിച്ചത്. 'അസം ടീ പ്ലാന്റേഷന്‍ അസോസിയേഷന്‍' പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ഇന്ത്യയിലെ ആദ്യ തേയില പ്ലാന്ററും ശിപായി ലഹള നേതാവുമായ മണിറാം ദിവാന്റെ ഇരുന്നൂറ്റി പന്ത്രണ്ടാമത് ജന്മദിനമാണ് 2013 ഏപ്രില്‍ 17. അതിനാലാണ് ചായയെ ദേശീയ പാനീയമായി പ്രഖ്യാപിക്കാന്‍ ഈ തീയതി തെരഞ്ഞെടുത്തത്.

തേയില തോട്ടങ്ങളിലും പ്ലാന്റിലും ജോലിയെടുക്കുന്ന അനേകം ആളുകള്‍ രാജ്യത്തുണ്ട്.

വെബ്ദുനിയ വായിക്കുക