കൊല്ലം വല്ലാതെ പുകയ്ക്കുന്നു!

തിങ്കള്‍, 1 ജൂലൈ 2013 (12:05 IST)
PRO
പുകവലിയുടെ കാര്യത്തില്‍ കൊല്ലം ജില്ല സംസ്ഥാന ശരാശരിയേക്കാല്‍ മുന്നിലേന്ന് സര്‍വെ ഫലങ്ങള്‍. റീജ്യണല്‍ കാന്‍സര്‍ സെന്‍ററും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററും ചേര്‍ന്ന് കൊല്ലം കോര്‍പ്പറേഷനിലെ തീരമേഖലകളില്‍ നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തലുകള്‍.

ഗ്ലോബല്‍ അഡല്‍ട്ട്‌ ടുബാക്കോ സര്‍വ്വേ 2009-10 പ്രകാരം പുകയില ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം ദേശീയ ശരാശരി 24.3 ശതമാനവും കേരളത്തിലെ ശരാശരി 27.9 ശതമാനവുമായിരിക്കെ പഠനം നടത്തിയ മേഖലകളിലിത്‌ 37 ശതമാനമാണ്‌.

അതേ സമയം 14 വയസ്സിനുമേല്‍ പ്രായമുള്ള 38,808 പുരുഷന്മാരില്‍ നടത്തിയ 2009-14 കാന്‍സര്‍ സര്‍വ്വേയില്‍ ജില്ലയിലെ 30 ശതമാനം പേര്‍ സിഗററ്റും 12 ശതമാനം പേര്‍ ബീഡിയും ഉപയോഗിക്കുന്നു. അതുപോലെ മുറുക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ഇവരില്‍ അഞ്ചു ശതമാനം പേര്‍ ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നു. നഗരങ്ങളേക്കാള്‍ ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗം ഗ്രാമങ്ങളില്‍ കൂടുതലാണ്‌ എന്നും സര്‍വേ ഫലം വെളിപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക