കലോറി എരിച്ചുകളയുന്ന കൊക്കോകോള പരസ്യത്തിന് യുകെയില്‍ വിലക്ക്

വെള്ളി, 19 ജൂലൈ 2013 (13:15 IST)
PRO
പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് പുറത്തിറങ്ങിയ കൊക്കോകോള പരസ്യങ്ങള്‍ക്ക് യുകെയില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. കോളയിലെ കലോറികള്‍ നിസാര വ്യായാമത്തിഉല്‍ എരിച്ചുകളയാമെന്ന തരത്തില്‍ അവതരിപ്പിക്കുന്ന പരസ്യമാണ് നിരോധിച്ചത്.

വളര്‍ത്ത് പട്ടിയെയും കൊണ്ട് നടക്കുക, ഡാന്‍സ് ചെയ്യുക, ചിരിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ക്ക് ഒരു കോക്ക് ബോട്ടിലിലെ 139 കലോറികള്‍ എരിച്ചു കളയാമെന്നാണ് പരസ്യത്തില്‍ സൂചിപ്പിക്കുന്നത്.

139 കലോറികള്‍ എരിച്ച് കളയാന്‍ വേണ്ട എല്ലാ പ്രവൃത്തികളെയും പറ്റി പരസ്യത്തില്‍ പറയുന്നില്ലെന്ന് യുകെയിലെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്വെര്‍റ്റൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക