ചൂട് കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തേണ്ടത് അത്യാവിശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഈ ചൂട് കാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും തന്നെയാണ് ഉത്തമം. പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും പാല്‍ കഞ്ഞി ആക്കുന്നതാണ് നല്ലത്. ജലാംശം കൂടുതലുള്ള പച്ചക്കറി കഴിക്കുന്നത് വളരെ നല്ലതാണ്.
വെള്ളരി, കുബളങ്ങ, പടവലം എന്നീ പച്ചക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. പഴവര്‍ഗങ്ങളായ ചക്ക, മാങ്ങാ, തണ്ണിമത്തന്‍, ഓറഞ്ച്, ഞാലിപൂവന്‍ കഴിക്കുന്നത് ചൂടില്‍ നിന്നും ശരീരത്തിന് ആശ്വാസം നല്‍കും. ചൂട് കാലത്ത് ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ കുറക്കുന്നത് നല്ലതാണ്. മാംസാഹാരം പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം.