അവര്‍ അച്ഛന്മാരെ കണ്ട് പഠിക്കാറില്ല!

PRO
PRO
വളരുന്ന പ്രായത്തില്‍ കുട്ടികളുടെ ആദ്യ റോള്‍ മോഡല്‍ അച്ഛനാണ് എന്നാണ് പൊതുവെ പറയാറുള്ളത്. ശാസ്ത്രവും ഇത് ശരിവയ്ക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ ഇതിന് നേരെ വിപരീതമാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇവിടുത്തെ കുട്ടികള്‍ക്ക് പിതാവ് റോള്‍ മോഡല്‍ ആകുന്നേയില്ല.

ബ്രിട്ടനില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. രാജ്യത്തെ 72,000 കുടുംബങ്ങള്‍ക്ക് പുരുഷ രക്ഷിതാവില്ല, റോള്‍ മോഡലായി പിതാവ് കൂടെയില്ലെന്ന് ചുരുക്കം. അമ്മമാരാണ് കുടുബത്തെ നയിക്കുന്നത്.

അതേസമയം പുരുഷ രക്ഷിതാവുള്ള കുടുബത്തിന്റെ സ്ഥിതി അതിലും ദയനീയമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അച്ഛന്മാരാണ് കൂടുതല്‍. പരസ്ത്രീ ബന്ധങ്ങളുടെ കാര്യത്തിലും ഇവര്‍ പിന്നിലല്ല. ഇത്തരം അച്ഛന്മാരെ മാതൃകയാക്കുന്ന കുട്ടികള്‍ ചെയ്യുന്നതും ഇക്കാര്യങ്ങള്‍ തന്നെ. ഒടുവില്‍ അവര്‍ കുറ്റവാളികളായി മാറുന്നു. 1,20,000 കുടുംബങ്ങളില്‍ വെറും 20 ശതമാനം മാത്രമാണു സന്തുഷ്ട ജീവിതം നയിക്കുന്നതെന്ന് പഠനം തെളിയിക്കുന്നു.

വെബ്ദുനിയ വായിക്കുക