മനുഷ്യന്റെ ആരോഗ്യത്തിന് ഭക്ഷണവും മരുന്നും ഒരുപോലെ അത്യന്താപേക്ഷിതമാണ്. പ്രായമായ ആളുകള്‍ മാത്രം മരുന്ന് കഴിച്ചിരുന്ന കാലമെല്ലാം ഇപ്പോൾ മാറി. എന്നാല്‍ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മൂലം മുപ്പത് വയസു കഴിഞ്ഞ ഭൂരിഭാഗം ആളുകളും ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരാണ്. ഏതു മരുന്നായാലും നമുക്ക് തോന്നിയ പോലെയല്ല കഴിക്കേണ്ടത്. പറഞ്ഞ സമയത്തായിരിക്കണം മരുന്നുകള്‍ കഴിക്കേണ്ടത്. അതല്ലാതെ രാവിലെ കഴിക്കാൻ പറഞ്ഞ മരുന്ന് ഉച്ചയ്ക്ക് കഴിക്കുകയല്ല വേണ്ടത്.
ചില ഭക്ഷണ പാനീയങ്ങള്‍ക്ക് മരുന്നിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനാന്‍ സാധിക്കും. അതിനാല്‍ മരുന്ന് കഴിക്കേണ്ട സമയവും ഭക്ഷണത്തിന്റെ ഇടവേളകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ചില തരത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചില മരുന്നുകള്‍ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും. എന്നാല്‍ ചില മരുന്നുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഒരു പ്രവര്‍ത്തനവും ഉണ്ടാക്കില്ല. അതുപോലെ തന്നെ ഭക്ഷണത്തിന്റെ സാന്നിദ്ധ്യം അവയെ ബാധിക്കുകയുമില്ല.
മരുന്നിനെ ശരീരത്തിനകത്ത് പ്രവര്‍ത്തിപ്പിക്കാനായി വായിലൂടെ കടത്തിവിടുമ്പോള്‍ ആദ്യം അത് വയറ്റിലെത്തുകയും അവിടെയുള്ള അമ്‌ളാവസ്ഥയില്‍ ലയിച്ചുചേരുകയുമാണ് ചെയ്യുക. തുടര്‍ന്ന് ചെറുകുടലിലെത്തുമ്പോഴാണ് മരുന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യുക. ഒരു പ്രത്യേക അളവില്‍ ഓരോ മരുന്നും രക്തത്തിലേക്കെത്തിയാല്‍ മാത്രമേ ശരിയായ വിധത്തില്‍ രോഗശമനം ഉണ്ടാകുകയുള്ളൂ. ഭക്ഷണ പാനീയങ്ങളിലെ ചില ഘടകങ്ങളും ചില ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും മരുന്നുകളുടെ ആഗിരണം ഗണ്യമായി കുറയുന്നതിന് കാരണമാകാറുണ്ട്.
ഭക്ഷണത്തിന് മുമ്പ് എന്നോ, ഒഴിഞ്ഞ വയറ്റില്‍ കഴിക്കണെമെന്നോ മരുന്നിനോടൊപ്പം നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത്തരം മരുന്നുകള്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞോ ആയിരിക്കണം കഴിക്കേണ്ടത്. എന്തെന്നാല്‍ ചില മരുന്നുകള്‍ ഒഴിഞ്ഞ വയറ്റില്‍ ധാരാളം വെള്ളത്തിന്റെ കൂടെ കഴിക്കുകയാണെങ്കില്‍ അത് ശരീരത്തിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടാറുണ്ട്. കൂടാതെ ആഗിരണത്തിന്റെ തോത് ഒരേ നിരക്കിലാകുകയും ചെയ്യും.