വിയർപ്പ് നാറ്റം അകറ്റാൻ ഇതാ ചില ബെസ്റ്റ് മാർഗങ്ങൾ

വ്യാഴം, 12 മെയ് 2016 (17:29 IST)
ഇന്നത്തെ കാലത്ത് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് വിയർപ്പ് നാറ്റം. നമ്മുടെ ശരീരത്തിലെ ദുർഗന്ധം കാരണം മറ്റുള്ളവർ മൂക്ക് പൊത്തിയാൽ അത്രയും അപമാനം വേറെ ഉണ്ടാകില്ല. വേനൽകാലത്താണ് കൂടുതലായും ശരീരനാറ്റം ഉണ്ടാകാറ്. വിയര്‍പ്പ് ഗ്രന്ഥികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ അമിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നത്. 
 
പ്രതിരോധിക്കാം ഈ ദുർഗന്ധത്തെ:
 
1. കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും തേയ്ക്കുക. 
 
2. സസ്യാഹാരം ശീലമാക്കുന്നതും വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് പ്രയോജനപ്രദമാണ്. 
 
3. ഇലവര്‍ഗ്ഗത്തിലുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുക.
 
4. മാനസിക സമ്മർദ്ദം കുറയ്ക്കുക
 
5. യോഗ ശീലമാക്കുക
 
അമിതമായ വിയർപ്പ് അകറ്റാൻ പെർഫ്യും ഉപയോഗിച്ചിട്ട് കാര്യമില്ല. വേനൽക്കാലത്തുള്ള ഈ ഉപയോഗം ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതോടൊപ്പം അമിതമായ വിയർപ്പും, ശശീരത്തിലെ ദുർഗന്ധവും ലൈംഗീക താൽപ്പര്യം ഇല്ലാതാക്കുകയും ചെയ്യും. 
 
അമിത വിയർപ്പ്:
 
എ ന്‍എച്ച്‌എസിന്റെ കണക്കുകള്‍ പ്രകാരം മിക്കയാളുകളില്‍ നിന്നും ഒരു ദിവസം ഏകദേശം ഒരി ലിറററിനടുത്ത് വിയര്‍പ്പ് പുറന്തള്ളുന്നുണ്ട്. എന്നാല്‍ 100ല്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ഇതിലും കൂടുതല്‍ വിയര്‍പ്പ് പുറന്തള്ളപ്പെടാറുണ്ട്. ഇതിന് പലവിധ കാരണങ്ങളുമുണ്ട്. അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്. 
 
അണുബാധയാണ് അമിത വിയർപ്പിന്റെ പ്രധാന കാരണം. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീര ദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉത്പന്നങ്ങളും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് കാരണമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ട്. 
 
സത്യത്തില്‍ വിയര്‍പ്പിന് ഗന്ധമൊന്നും ഇല്ല. വിയര്‍പ്പ് ശരീരത്തിലെ ബാക്ടീരിയയുമായി കൂടിചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത് ദിവസവും കുളിക്കുകയും അലക്കിതേച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ശീലിച്ചാല്‍ തന്നെ വിയര്‍പ്പ് നാറ്റത്തോട് ഗുഡ്‌ബൈ പറയാന്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക