ആലിംഗനം ആയുസും ആരോഗ്യവും കൂട്ടും

ചൊവ്വ, 6 ജനുവരി 2015 (18:05 IST)
സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ആലിംഗനം ആയുസും ആരോഗ്യവും കൂട്ടുമെന്ന് പഠനം. അമേരിക്കയിലെ കാര്‍ണിജി മെലന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.

ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങളും മനോവിഷമങ്ങളും അനുഭവപ്പെടുന്ന സന്തര്‍ഭങ്ങളിള്‍ ഏറ്റവും നല്ലത് ഒരു ആലിംഗനമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിലൂടെ ലഭിക്കുന്ന പിന്തുണയും അടുപ്പവും വ്യത്യസ്തമാണെന്നും. ഇതുവഴി ബന്ധങ്ങളെ കൂടുതല്‍ ആഴത്തില്‍ ഉള്ളതാക്കാന്‍ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 404 പേര്‍ക്ക് നല്‍കിയ ചോദ്യാവലിയില്‍ നിന്നാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തി ചേര്‍ന്നത്.

ആലിംഗനം മികച്ച ഒരു ഔഷധമാണെന്നും. മനസിലെ എല്ലാത്തരത്തിലുമുള്ള വിഷമങ്ങളും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും  ഗവേഷകര്‍ വ്യക്തമാക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക