ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോ ?

ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (16:16 IST)
ഒരുപാട് പോഷകഗുണങ്ങളുടെ കലവറയാണ് ക്യാരറ്റ്. അതുപോലെതന്നെയാണ് ഇഞ്ചിയും. എന്നാല്‍ ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്തു കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടോ എന്നത് പല ആളുകള്‍ക്കും ഒരു പ്രധാന സംശയമാണ്. എന്നാല്‍ അതൊരു സംശയം മാത്രമാണെന്നുള്ളതാണ് വസ്തുത. ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
 
ഈ മിശ്രിതം സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും. അതുപോലെ ഇത് ഒപ്റ്റിക്കല്‍ നേര്‍വിനെ ശക്തിപ്പെടുത്തുന്നത് വഴി കാഴ്ച്ചമെച്ചപ്പെടുത്തുകയും ചെയ്യും. ക്യാരറ്റ് നീരും ഇഞ്ചിയും ഒരുമിച്ച് ചേരുമ്പോള്‍ ആന്റിബാക്റ്റിരില്‍ ഗുണങ്ങള്‍ ഉണ്ടാകുകയും വൈറല്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുകയും ചെയ്യും.     
 
അതുപോലെ മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദനയും നീരും പരിഹരിക്കാന്‍ ഇതു വളരെ ഉത്തമമാണ്. കൂടാതെ ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവ മാറാനും ഇവ കഴിക്കുന്നത് നല്ലതാണ്. ഈ മിശ്രിതം രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും അതുകൊണ്ടു തന്നെ ഇവ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
 

വെബ്ദുനിയ വായിക്കുക