തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ഒരു പരിധി വരെ പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയുന്ന രോഗമാണു ക്യാന്‍സര്‍. എന്നാല്‍ ചികിത്സ വൈകിക്കുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും അവതാളത്തിലാക്കുന്നതിനും ഈ രോഗത്തിനു കഴിയും. പലപ്പോഴും പുറത്തേയ്ക്കു ഒരു ലക്ഷണവും ഇല്ലാതെ വരുന്ന ക്യാന്‍സറാണു സാധാരണയായി വയറ്റില്‍ ഉണ്ടാവുന്നത്. ഈ ലക്ഷണങ്ങളാണ് വയറ്റില്‍ ക്യാന്‍സര്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍.
ലഘു ഭക്ഷണം കഴിക്കുമ്പോള്‍ പോലും വയറു നിറയുന്നതായി തോന്നുന്നുണ്ടെങ്കില്‍ സൂക്ഷിച്ചോളൂ. ഭക്ഷണത്തോടു ഈ വിരക്തി തോന്നുന്നത് വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാണ്. അതുപോലെ ഭക്ഷണ ശേഷം പതിവായി ദഹനക്കുറവ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവ ഉണ്ടാകുന്നവര്‍ക്കും വയറ്റിലെ ക്യാന്‍സറിന്റെ ലഷണമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ട്യൂമറില്‍ നിന്നുള്ള ശ്രവമാണ് ഈ ദഹനത്തെ തടസപ്പെടുത്തുന്നത്.
പതിവായുള്ള മൂക്കൊലിപ്പ് , ഛര്‍ദ്ദി എന്നിവയും സൂക്ഷിക്കേണ്ട കാര്യമാണ്‍. കഴിച്ച ഭക്ഷണം മുകളിലേയ്ക്കു കയറി വരുന്നു എന്ന തോന്നലും ശരിയായ ലക്ഷണമല്ല. കൂടാതെ മലബന്ധം, വയറിളക്കം, കറുത്ത നിറത്തിലുള്ള മലം എന്നിവ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാണ്. മലത്തോടൊപ്പം രക്തം കാണുന്നതും അപകടകരമായ ഒരു ലക്ഷണമാണ്.