മിക്ക ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുകയെന്ന ശീലമുള്ളവരാണ് നമ്മളില്‍ പലയാളുകളും. എന്നാല്‍ ഇത്തരം ശീലം പലപ്പോഴും പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുക. ചില ഭക്ഷണസാധനങ്ങള്‍ ചൂടാക്കി കഴിക്കുന്നത് വിഷംഭക്ഷിക്കുന്നതിന് തുല്യമാണെന്നും പഠനങ്ങള്‍ പറയുന്നു. ഏതെല്ലാമാണ് അത്തരം ഭക്ഷണങ്ങളെന്നറിയാം.
ഉയര്‍ന്ന ചൂടില്‍ മുട്ട വീണ്ടും ചൂടാക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ധാരാളം പ്രൊട്ടീന്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് ചിക്കന്‍. അതുകൊണ്ടുതന്നെ പാചകം ചെയ്ത ചിക്കന്‍ വീണ്ടും ചൂടാക്കുമ്പോള്‍ അത് പ്രോട്ടീനെ നെഗറ്റീവായി ബാധിക്കുകയും ചെയ്യും. ചൂടാക്കണമെന്ന നിര്‍ബന്ധമുണ്ടെങ്കില്‍ തന്നെ വളരെ ചെറിയ ചൂടില്‍ മാത്രമേ ചൂടാക്കാന്‍ പാടുള്ളൂ.