ഹജ്ജിന് പ്രയത്നം എന്നാണ് അര്‍ത്ഥം. എങ്കിലും വെറും പ്രയത്നമല്ല ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് - തീര്‍ത്ഥാടനമാണ്.
എന്നാല്‍ തീര്‍ത്ഥാടനത്തിനാവട്ടെ ഹജ്ജിന്‍റെ വിശാലമായ അര്‍ത്ഥവ്യാപ്തി ഉള്‍ക്കൊള്ളാന്‍ ആവില്ല എന്നതാണ് സത്യം. സ്വന്തത്തെ ദൈവത്തിന്‍റെ ഇച്ഛാശക്തിയില്‍ ലയിപ്പിച്ച് ഒന്നാവാനായി പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ജീവിതത്തില്‍ ഒരിക്കല്‍ നിര്‍ബ്ബന്ധമായും ചെയ്യേണ്ട ഒരു മഹാ പ്രയത്നമാണ് മെക്കയിലേക്ക് പോകല്‍.
സ്വന്തമായി സമ്പാദിക്കുന്ന പണം സൂക്ഷിച്ചു വച്ചു വേണം മെക്കയിലെ ദൈവമന്ദിരമായ ക് അബയില്‍ പോകാന്‍. ലോകത്തിലെ ഏറ്റവും പുരാതനമായ ദൈവീകമന്ദിരമാണ് ക് അബ എന്നാണ് ഇസ്ലാമിക വിശ്വാസം. ഏകദൈവ സിദ്ധാന്തത്തിന്‍റെ ഏറ്റവും ആദ്യത്തെ ഉല്‍ഭവ കേന്ദ്രമാണിത് എന്ന് ഖുറാന്‍ (3:96) പറയുന്നു.
ആദമാണ് ക് അബ നിര്‍മ്മിച്ചിരിക്കുക. അതു പുതുക്കി പണിതതാവട്ടെ എബ്രഹാമാണ്. സോളമന്‍ ജെറുസലേമില്‍ പണിത ദേവാലയത്തേക്കാള്‍ ഈയൊരു കാര്യം കൊണ്ട് തന്നെ ക് അബയ്ക്ക് പഴക്കമുണ്ടെന്ന് സിദ്ധിക്കുന്നു.