ഹജ്ജിന്‍റെ ചരിത്രം

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും,ത്യാഗത്തിന്‍റെ വരേണ്യതയും,കര്‍മ്മത്തിന്‍റെ മഹനീയതയുമാണ് ഹജ്ജ് കര്‍മ്മം ഉദ്ഘോഷിക്കുന്നത്.

ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിനു മുന്നിലെ സമര്‍പ്പണവും പ രീക്ഷിച്ച ബലിദിനത്തിന്‍റെ മഹത്വമാണ് ഹജ്ജ് കര്‍മ്മത്തിലൂടെ ലോകമുസ്ലീംജനത അനുസ്മരിക്കുന്നത്. ഇബ്രാഹീം നബി അള്ളാഹുവിനായി സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയാറവുന്നതാണ് ഈ കര്‍മ്മത്തിന്‍റെ പൂവ്വകഥ.

അറേബിയയിലെ ബാബിലോണിലായിരുന്നു ഇബ്രാഹിം പ്രവാചകന്‍റെ ജനനം.ഇന്നത് ഇറാഖിലാണ്. മക്കളില്ലാതെ വിഷമിച്ച അദ്ദേഹത്തിന് വയസ്സുകാലത്ത് അല്ലാഹു വരദാനമെന്നോണം ഒരു മകനെ നല്‍കി .രണ്ടാം ഭാര്യ ഹാജിറയില്‍ ജനിച്ച മകന്‍ ഇസ്മായില്‍. ജീവനേക്കാളുപരി ഇബ്രാഹീം മകനെ സ്നേഹിച്ചു

മക്കാ മരുഭൂമിയില്‍ ഹാജിറയും കുഞ്ഞു ഇസ്മായിലും ഒരിക്കല്‍ ഒറ്റപ്പെട്ടുപോയി. കുഞ്ഞ് ദാഹിച്ചു കരഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഹാജിറ അല്ലാഹുവിനെ ധ്യാനിച്ച് സഫ മാര്‍വ എന്നീ കുന്നുകളിലൂടെ ഓടിക്കയറി.

അത്ഭുതം കുഞ്ഞിനെ കിടത്തിയ സ്ഥലത്ത് ഒരു ഉറവ പൊട്ടിയൊഴുകുന്നു. അതാണ് 'സംസം എന്ന ദിവ്യതീര്‍ത്ഥം. ഇത് ഇന്നും മക്കയിലെ ത്തുന്ന തീര്‍ഥാടകരുടെ ദാഹം ശമിപ്പിക്കുന്നു.

സഹനത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമായി സംസം കിണറിനേയും ഹാജിറയേയും ഹജ്ജ് കര്‍മ്മത്തിന് എത്തുന്നവര്‍ ഓര്‍ക്കുന്നു മക്കയില്‍ ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്നവര്‍ സഫയില്‍നിന്ന് മാര്‍വയി ലേയ്ക്കും തിരിച്ചും ഏഴുതവണ നടക്കുന്നു.ഹാജിറയുടെ സഫ-മാര്‍വ ഓട്ടം അനുസ്മരിച്ചാണ് ഈ ചടങ്ങ്

ഇസ്മയില്‍ ബാല്യം വിട്ടപ്പോള്‍ ദൈവം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് പുത്രനെ ബലിയര്‍പ്പിക്കാന്‍ ഇബ്രാഹീമിനോട് ആവശ്യപ്പെട്ടു. ഇബ്രാഹീം നടുങ്ങിപ്പോയി. ഒരിക്കലും ചെയ്യാനാവത്ത കര്‍മ്മം.പക്ഷേ ദൈവവചനം തെറ്റിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇബ്രാഹിമിനെയും ഹാജിറയെയും സമാശ്വസിപ്പിച്ച്, അവര്‍ക്ക് ധൈര്യം ഒപകര്‍ന്ന് ഇസ്മായില്‍ പിതാവിനൊപ്പം ബലിയര്‍പ്പണത്തിനു തയ്യാറായി.

മരുഭൂമിയില്‍ തീര്‍ത്ത ബലിക്കല്ലില്‍ കൈകാലുകള്‍ ബന്ധിച്ച് ഇസ്മായിലിനെ കിടത്തിയശേഷം വെട്ടാന്‍ വാളുയര്‍ത്തിയപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ ഇബ്രാഹിമിനെ തടയുകയും ഇസ്മയിലിനെ മോചിപ്പിച്ച് പകരം ബലിമൃഗത്തെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈബ്രാഹീമിന്‍റെ ദൃഢമായ വിശ്വാസത്തില്‍ അല്ലാഹു സമ്പ്രീതനായി. ബലിയ്ക്ക് ശേഷം ആരാധനയര്‍പ്പിക്കുന്നതിനായി .

'കഅബ നിര്‍മ്മിക്കാനും വിശ്വാസികളോട് ഇവിടെ പ്രാര്‍ഥനയര്‍പ്പിക്കാനും അല്ലാഹു ആവശ്യപ്പെട്ടു ഈ വിശ്വാസപ്രകാരം ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കാന്‍ എത്തുന്നവര്‍ ആടിനെയോ ഒട്ടകത്തെയോ ബലി നല്‍കിയാണ് കര്‍ മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

ഏകദൈവ വിശ്വാശിയായ ഇബ്രാഹിം നബിയുടെ ദര്‍ശനങ്ങള്‍ കാലാന്തരത്തില്‍ എല്ലാവരും മറന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയാണ് വീണ്ടും ഏകദൈവവിസ്വാസം പുന്ര്ജ്ജനിപ്പിച്ചത്. മരണത്തിനു മൂന്നു മാസം മുന്പാണ് അദ്ദേഹം തന്‍റെ ആദ്യത്തേതും അവസാനത്തേതുമായ ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്.

വെബ്ദുനിയ വായിക്കുക