ഹജ്ജ് കര്‍മ്മങ്ങള്‍

WDWD
ഹജ്ജിനായി മക്കക്ക് ചുറ്റുമുള്ള വിശുദ്ധ ഭൂമിയുടെ അതിര്‍ത്തികളില്‍ എത്തിക്കഴിഞ്ഞാല്‍ തീര്‍ത്ഥാടകന്‍ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി മതപരമായ "ഇഹ്റാം' അണിയുന്നു. രണ്ട് കഷണം തുണിയാണ് ഇഹ്റാം. ഒന്ന് ഉടുക്കാനും മറ്റൊന്നു പുതയ്ക്കാനും പുരുഷന്‍മാര്‍ക്കാണ് ഈ വേഷം.

ഹജ്ജിന്‍റെ ദിവസങ്ങളില്‍ തല മറച്ചിട്ടുണ്ടാവില്ല. ശരീരബോധം മറന്ന് ഈശ്വരനില്‍ സര്‍വവും സമര്‍പ്പിക്കേണ്ട നാളുകളാണിത്. തീര്‍ഥാടകര്‍ ആദ്യം എത്തുക "മിന'യെന്ന കൊച്ചു പട്ടണത്തിലാണ് .

പിന്നീട് അറഫയിലേക്ക് പോകുന്നു. പകല്‍ മുഴുവന്‍ ധ്യാനനിരതനായിക്കഴിഞ്ഞ ശേഷം വൈകുന്നേരം തീര്‍ത്ഥാടകര്‍ തിരിച്ച് മിനയിലെത്തുന്നു. രാത്രി "മുസദ് ലിഫ'യില്‍ തങ്ങുന്നു.

പിന്നീട് മെക്കയിലേക്കുള്ള യാത്രയാണ്. പ്രഭാതത്തില്‍ മക്കയുടെ അതിര്‍ത്തിയിലുള്ള "മിന'യില്‍ എത്തിച്ചേരുന്നു. അവിടെ മൂന്ന് ദിവസം താമസിക്കുന്നു. ഈ താമസത്തിനിടയ്ക്ക് തീര്‍ത്ഥാടകര്‍ "പിശാചിനെ കല്ലെറിയുക' എന്ന ചടങ്ങ് നിര്‍വഹിക്കുന്നു.

പിശാചിനെ കല്ലെറിയല്‍

എല്ലാറ്റിനെക്കാളുമുപരി താന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന അബ്രഹാം അവകാശപ്പെട്ടു. അത് തെളിയിക്കുവാന്‍ സ്വന്തം പുത്രനെ ബലി നല്‍കുവാന്‍ ദൈവം ആവശ്യപ്പെട്ടു.

ഈ പരീക്ഷണഘട്ടത്തില്‍ പിശാച് മൂന്ന് തവണ അബ്രഹാമിനെ അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഓരോ തവണയും അബ്രാഹാം കല്ലെറിഞ്ഞ് പിശാചിനെ ഓടിച്ചു.

അതാണ് തീര്‍ത്ഥാടകന്‍ കല്ലെറിയലിലൂടെ പ്രതീകാത്മകമായി അര്‍ഥമാക്കുന്നത്. താന്‍ പൈശാചിക പ്രലോഭനങ്ങളെ അതിജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നുന്നര്‍ത്ഥം.


അറഫയുടെ പ്രത്യേകത

സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയ ആദവും ഹവ്വയും വേര്‍പെട്ടു പോയി. പരസ്പരം കാണാതെ അവര്‍ അലഞ്ഞു നടന്നു. ദൈവാനുഗ്രഹത്താല്‍ അവര്‍ അറഫയില്‍ കണ്ടു മുട്ടി.

ഈ സംഭവത്തിന്‍റെ സ്മരിച്ച് ആദമിന്‍റെയും ഹവ്വയുടെയും പിന്‍മുറക്കാര്‍ ദൈവത്തിനു നന്ദി പ്രകാശിപ്പിക്കാനായി അവനിലേക്ക് തിരിയുന്നു. വീഴ്ചകള്‍ക്ക് മാപ്പ് തേടുന്നു. ഭാവി ശുഭകരമാക്കിത്തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു.

"ക'അബ പ്രദക്ഷിണത്തിന്‍റെ തത്വം

ദൈവത്തേ പൂര്‍ണ്ണ മനസ്സോടെ താന്‍ അനുസരിക്കുന്നുവെന്ന് തെളിയിക്കുന്ന മഹത്തായ കര്‍മ്മമാണ് "കഅബ' പ്രദക്ഷിണം. ആദരവോടും പരിപൂര്‍ണ്ണ വിനയത്തോടെയുമാണ് "കഅബ' പ്രദക്ഷിണം നിര്‍വഹിക്കേണ്ടത്.

ഹാജറും സംസമും

"സഫയു'ടെയും "മാര്‍വ'യുടെയും ഇടയ്ക്ക് ഏഴു തവണ ഓടുകയന്നതാണ് മറ്റൊരു ആചാരം. അബ്രാഹം തന്‍റെ ഭാര്യയായ ഹാജറിനെയും മുലകുടിപ്രായത്തിലുള്ള ഇസ്മായിലിനെയും വിജനമായ മക്കയില്‍ ഉപേക്ഷിച്ച് പോയി.

ഹാജറിന്‍റെ പക്കലുമുണ്ടായിരുന്ന ദാഹജലം പെട്ടെന്ന് തീര്‍ന്നു. ദാഹിച്ച് പിടയുന്ന കുഞ്ഞിന് ഇത്തിരി വെള്ളം കിട്ടുമോ എന്നന്വേഷിച്ച് ഹാജര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. ആ അമ്മയുടെ വേദന കണ്ട് ഉള്ളലിഞ്ഞ് പരമകാരുണികന്‍റെ കൃപ ഒരുറവയായി പൊട്ടിയൊഴുകി.

അതാണ് "സംസം' . ഹാജറിന്‍റെ പ്രവൃത്തി തീര്‍ത്ഥാടകന്‍ അതേപടി ആവര്‍ത്തിക്കുകയാണ്. മാതൃസ്നേഹത്തിന് ആദരാജ്ഞലികളും ദൈവകാരുണ്യത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു കൊണ്ട്.

വെബ്ദുനിയ വായിക്കുക