ഹജ്ജിനുള്ള തയ്യാറെടുപ്പ്

ശനി, 8 ഡിസം‌ബര്‍ 2007 (17:56 IST)
WDWD

ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ച വ്യക്തി അതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. ഹജ്ജിനും ഉം‌റയ്ക്കും പോകാന്‍ ഒരുങ്ങുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം :

* ഹലാലായ വഴിയിലൂടെ സമ്പാദിച്ച പണം മാത്രം യാത്രയ്ക്കായി സൂക്ഷിച്ചു വയ്ക്കുക.
* കടങ്ങള്‍ കൊടുത്തു തീര്‍ക്കുക. കടം വീട്ടാനുള്ള സമയം ആയിട്ടില്ലെങ്കില്‍ അക്കാര്യം കുറിച്ചുവച്ച് സാക്ഷികളെ ബോധിപ്പിക്കുക.
* കുടുംബത്തിന്‍റെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുകയും ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനും തഖ്‌വ കൈക്കൊള്ളാനും ഉപദേശിക്കുക.
* തെറ്റുകളില്‍ പശ്ചാത്തപിച്ച് പ്രായശ്ചിത്തം ചെയ്യുക.
* ഹജ്ജ് കൊണ്ടും ഉം‌റ കൊണ്ടും അല്ലാഹുവിന്‍റെ കാരുണ്യവും പ്രീതിയും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നും ഭൌതികമായ മറ്റൊരു നേട്ടവും ലക്‍ഷ്യമാക്കുന്നില്ല എന്ന് മനസ്സിലുറപ്പിക്കുക.
* ഹജ്ജ്, ഉം‌റ, സിയാരത്ത് എന്നീ കാര്യങ്ങളെ കുറിച്ച് വിശദമായി പഠിച്ച് മനസ്സിലാക്കുക.
* സദ്ശീലരും മുത്തഖികളുമായ ആളുകളുടെ കൂടെ യാത്ര ചെയ്യാന്‍ ശ്രമിക്കുക.

വെബ്ദുനിയ വായിക്കുക