ഏറെ മെചപ്പെടാനുണ്ടെന്നറിയാം, തോൽവിയെ പോസിറ്റീവായി കാണുന്നുവെന്ന് ഇവാൻ വുകോമനോവിച്ച്

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (18:38 IST)
ഐഎസ്എൽ എൽ ക്ലാസിക്കോയിൽ എടികെ മോഹൻ ബഗാനെതിരെ വഴങ്ങിയ തോൽവിയെ പോസിറ്റീവായാണ് കാണുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. പല കാര്യങ്ങളിലും ടീം മെച്ചപ്പെടാനുണ്ടെന്ന ബോധ്യത്തിലാണ് കളിക്കുന്നതെന്നും കോച്ച് പറഞ്ഞു.
 
കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ തോൽവി. പ്രതിരോധത്തിലെ പാളിച്ചകൾ വ്യക്തമാക്കുന്നതായിരുന്നു ഓരോ ഗോളുകളും.പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും എന്തൊക്കെ മെച്ചപ്പെടുത്തണം എന്നതിനെ പറ്റി ധാരണയുണ്ടെന്നും കോച്ച് വ്യക്തമാക്കി. ഈ മാസം 23ന് ഒഡീഷ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍