ബ്രസീലെത്തും അർജന്റീനയെന്നും പറയുമ്പോൾ ഇന്നത്തെ യുവ ഫുട്ബോൾ പ്രേമികൾക്ക് ഓർമ വരിക ലയണൽ മെസിയുടെയും നെയ്മറുടെയും പേരാകും. നെയ്മറാണോ മെസിയാണോ മികച്ച കളിക്കാരൻ എന്നുവരെ ചിലർ ചോദ്യങ്ങൾ ഉയർത്താറുണ്ട്. എന്നാൽ, മെസിക്കൊപ്പം നെയ്മർ വളർന്നിട്ടില്ലെന്നതാണ് സത്യമെന്ന് ബാഴ്സ ഇതിഹാസം സാവി പറയുന്നു.
‘രണ്ടു പേരും അവരവരുടെ ശൈലിയിൽ വ്യത്യസ്തരാണ്. പക്ഷേ, നെയ്മറേക്കാൾ കളിയിൽ എന്തുകൊണ്ടും മികച്ചത് മെസിയാണ്. മൈതാനത്ത് എല്ലാം മികച്ച രീതിയിൽ ചെയ്യാൻ മെസിക്കു കഴിയുന്നു. ആ നിലവാരത്തിലെത്താൻ നെയ്മർ ഇനിയും മുന്നോട്ടു പോകണം. ഇനിയും മുന്നോട്ടു പോകാൻ താരത്തിനു കഴിയും.’- സാവി വ്യക്തമാക്കി.