മെസ്സിയുടെ ഫിനിഷിങ് ടച്ചിൽ ബാഴ്സലോണക്ക് ആവേശ സമനില

ഞായര്‍, 1 ഏപ്രില്‍ 2018 (11:29 IST)
സ്പാനിഷ് ലീഗിലെ സെവിയ്യയും ബാഴ്സലോണയും തമ്മിലുള്ള ആവേശകരമയ മത്സരം സമനിലയിൽ കലാശിച്ചു. അത്യന്തം ഉദ്വേക ഭരിതമായിരുന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബാഴ്സ നേടിയ ഗോളുകളണ് മത്സരം സമനിലയിൽ കലാശിക്കാൻ കാരണമായത്. 
 
ആദ്യ മുന്നേറ്റങ്ങൾ മുഴുവനും സെവിയ്യയുടെതായിരുന്നു. മത്സരത്തിന്റെ 36ആം മിനിറ്റിൽ വാസ്‌ക്വസ് ആദ്യ ഗോളിലൂടെ സെവിയ്യയെ മുന്നിലെത്തിച്ചു. പിന്നീട് കളിയുടെ 50ആം മിനിറ്റിൽ മുറിയലും സെവിയ്യക്ക് വേണ്ടി വല ചലിപ്പിച്ചതോടെ കളിയിൽ ബാഴ്സ പരാജയപ്പെട്ടേക്കുമെന്ന തോന്നലുണ്ടാക്കി. പിന്നീടങ്ങോട്ട് ആവേശവും ഉദ്വേകവും നിറഞ്ഞുനിന്ന നിമിഷങ്ങളായിരുന്നു. 
 
മത്സരത്തിന്റെ 88ആം മിനിറ്റിൽ ലൂയി സുവാരസിലൂടെ ബാഴ്സലോണ ആദ്യ ഗോൾ നേടി. അധികം വൈകാതെ തന്നെ പകരക്കാരനായി ഇറങ്ങിയ ബാഴ്സയുടെ സൂപ്പർ താരം മെസ്സി ആവേശകരമായ രണ്ടാം ഗോൾ നേടിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ലീഗിൽ 76 പോയന്റുകളുമായി ബാഴ്സലോണ തന്നെയാണ് മുന്നിൽ. 
 
ലീഗിലെ മറ്റൊരു മത്സരത്തിൽ ലാപാമാസിനെതിരെ റയല്‍മാഡ്രിഡ് 3-0 എന്ന ആധിപത്യ വിജയ സ്വന്തമാക്കി. ഗരത് ബെയിലിന്റെ ഇരട്ട ഗോളുകളും കരീം ബെന്‍സേമയുടെ ഗോളുമാണ് മാഡ്രിഡിന് ഏകപക്ഷീയ വിജയം നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍