ആരാധകര്‍ തേങ്ങുമ്പോള്‍ മെസി ആഘോഷത്തിലാണ് - ചിത്രങ്ങള്‍ പുറത്ത്

വെള്ളി, 15 ജൂലൈ 2016 (16:23 IST)
കോപ്പ അമേരിക്കയിലെ പരാജയത്തില്‍ മനംനൊന്ത് ദേശീയ ടീമില്‍ നിന്ന് രാജിവച്ച അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി കുടുംബത്തോടൊപ്പം ആഘോഷത്തില്‍. മെഡിറ്റേനിയന്‍ കടലിലെ ഇബിസ ദ്വീപില്‍ ഭാര്യ അന്റോണൊല്ലാ റൊക്കൂസോയും മക്കളായ മത്യാവൂം തിയോഗയും മെസിക്കൊപ്പമുണ്ടായിരുന്നു.

കടുംബത്തിനൊപ്പം കടലില്‍ കുളിച്ചും പായ്‌ക്കപ്പലില്‍ യാത്ര ചെയ്‌തുമാണ് മെസി സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷ നേടിയത്. ഭാര്യ അന്റോണെല്ലയാണ് ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്.

കോപ്പ അമേരിക്കയിലെ തോല്‍‌വിക്ക് പിന്നാലെ നികുതി വെട്ടിപ്പ് കേസില്‍ ശിക്ഷയും നേരിടേണ്ടി വന്നത് മെസിയെ തളര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നിന്ന് മുക്തി നേടുന്നതിനായിട്ടാണ് മെസി കുടുംബത്തിനൊപ്പം ഇബിസയിലെത്തിയത്.



വെബ്ദുനിയ വായിക്കുക