Brazil vs Argentina: കാനറികളുടെ നെഞ്ചത്തേക്ക് നാല് ഗോളുകള്‍, ആറ് വര്‍ഷമായി അര്‍ജന്റീനയ്‌ക്കെതിരെ വിജയമില്ലെന്ന നാണക്കേടും

അഭിറാം മനോഹർ

ബുധന്‍, 26 മാര്‍ച്ച് 2025 (12:42 IST)
ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് അര്‍ജന്റീന- ബ്രസീല്‍ പോരാട്ടം. ഇന്ത്യയിലും അര്‍ജന്റീന- ബ്രസീല്‍ മത്സരങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാണുന്നത്. റൊണാള്‍ഡോ- റിവാള്‍ഡൊ- റൊണാള്‍ഡീഞ്ഞോ കാലഘട്ടത്തിന് ശേഷവും ഏറെക്കാലം ഈ പോരാട്ടത്തില്‍ ബ്രസീലിനായിരുന്നു ആധിപത്യം. എന്നാൽ ഈ കാലയാളവിലും നല്ല പോരാട്ടം കാഴ്ചവെയ്ക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിരുന്നു.
 
 എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അര്‍ജന്റീന - ബ്രസീല്‍ മത്സരങ്ങള്‍ ഏകപക്ഷീയമാണ്. 2019ലെ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതിന് ശേഷം പിന്നീട് അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ബ്രസീല്‍ നിരയ്ക്ക് സാധിച്ചിട്ടില്ല. 2021ലെ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ ബ്രസീലിന് 2021ലെ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിലും വിജയിക്കാനായില്ല. 2023ല്‍ നടന്ന പോരാട്ടത്തില്‍ ഒരു ഗോളിന് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ 4-1നാണ് അര്‍ജന്റീനയുടെ വിജയം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍