തോല്‍‌വിയോളം വിലയുള്ള സമനില; അവസരങ്ങള്‍ തട്ടിയകറ്റി ബ്ലാസ്‌റ്റേഴ്‌സ് - കരുത്തുകാട്ടി ചെന്നൈയിൻ

ശനി, 24 ഫെബ്രുവരി 2018 (08:29 IST)
ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്തേക്ക്. നിര്‍ണായക മത്സരത്തില്‍ ചെന്നൈയിൻ എഫ്‌സിയോട് സമനിലയില്‍ കുരുങ്ങിയതാണ് കൊമ്പന്മാര്‍ക്ക് തിരിച്ചടിയായത്.

നിലവിൽ 17 കളികളിൽ നിന്ന് 31 പോയിന്റോടെ ചെന്നൈയ്ൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി.

പെനാൽറ്റി ഉൾപ്പെടെ നിരവധി അവസരങ്ങൾ പാഴാക്കിയതാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഗോളിനായി പൊരുതി കളിച്ച ബ്ലാസ്റ്റേഴ്സിന്റെ അധ്വാനത്തിനുള്ള ഫലമായി 52മത് മിനിറ്റിൽ പെനൽറ്റി ലഭിച്ചെങ്കിലും പെനാൽറ്റി പെക്കൂസൺ പാഴാക്കിയതും ലീഡ് നേടാനുള്ള സാദ്ധ്യത ഇല്ലാതാക്കി.

ദുർബലമായ പെനാൽറ്റി ഷോട്ട് നേരെ ഗോളി കരൺ ജിത്ത് സിംഗ തടുത്തിടുകയായിരുന്നു. ഇതു കൂടാതെ ഗോള്‍ നേടാനുള്ള മികച്ച പല അവസരങ്ങളും ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഒന്നും ഗോളില്‍ അവസാനിച്ചില്ല.

സീ​സ​ണി​ലെ ഏ​ഴാം സ​മ​നി​ല​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് കു​രു​ങ്ങി​യ​ത്. ലീഗിൽ ഇനി ബംഗളൂരുവിനെതിരെ അവശേഷിക്കുന്ന അവസാന മത്സരം വിജയിച്ചാലും ഇനി സെമിയിലേക്ക് മുന്നേറാൻ സാദ്ധ്യത വിരളമാണ്. 17 ക​ളി​ക​ളി​ല്‍​നി​ന്ന് 29 പോ​യ​ന്‍റോ​ടെ ചെന്നൈയിൻ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍​ത്തി​. പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ചെന്നൈയിൻ മു​ന്നേ​റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍