ഐഎസ്എല്‍: രണ്ടാംപാദ സെമിയില്‍ ഇന്ന് ഡല്‍ഹി- ഗോവ പോരാട്ടം

ചൊവ്വ, 15 ഡിസം‌ബര്‍ 2015 (10:25 IST)
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ രണ്ടാം സീസണിൽ ഫൈനലിലെത്തുന്ന ആദ്യ ടീം ആരെന്ന് ഇന്നറിയാം. വൈകിട്ട് ഏഴിന് ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ ആതിഥേയരായ ഗോവ എഫ്സിയും ഡൽഹി ഡൈനാമോസുമാണ് ഫൈനല്‍ ടിക്കറ്റിനായി പോരിനിറങ്ങുന്നത്.

ആദ്യപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനോടേറ്റ 1-0ത്തിന്റെ തോല്‍വിക്കു പകരം വീട്ടാനുള്ള ഒരുക്കത്തിലാണ് ഗോവന്‍ പട. 2-0ത്തിനു ജയിച്ചാലേ ഗോവയ്ക്കു ഫൈനലിലെത്താനാകൂ. ഡല്‍ഹിക്കു സമനിലയും. ഗോള്‍നിലയില്‍ ഒപ്പമാണെങ്കില്‍ ഷൂട്ടൌട്ടാകും ഫൈനലിസ്റുകളെ നിര്‍ണയിക്കുക.

ഈ സീസണോടെ ഡൽഹി വിടുമെന്നും ഇനി ഐഎസ്എല്ലിനില്ലെന്നും സൂചന നൽകിക്കഴിഞ്ഞ റോബർട്ടോ കാർലോസ് ടീമിന് കിരീടം സമ്മാനിച്ച് പടിയിറങ്ങാമെന്ന പ്രതീക്ഷയിലാണ്. പ്രാഥമികറൌണ്ടില്‍ ഇരുടീമും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ ജയം ആതിഥേയര്‍ക്കൊപ്പം നിന്നു. ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്കു മുന്നില്‍ ജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗോവന്‍ നിര.

വെബ്ദുനിയ വായിക്കുക