യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീക്വാർട്ടർ ഫൈനലിൽ ഇംഗ്ളീഷ് ക്ളബ് ആഴ്സനലിന് തോൽവി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ളബായ മൊണാക്കോയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്‌സണല്‍ തോല്‍വിയറിഞ്ഞത്.
38മത് മിനിറ്റില്‍ ജെഫ്രി കൊണ്ടോഗ് ഹെയിയിലൂടെയാണ് മൊണാക്കോ മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ ആഴ്‌സണല്‍ വന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫ്രഞ്ച് ക്ലബിന്റെ പ്രതിരോധത്തില്‍ തട്ടി എല്ലാം അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആഴ്‌സണലിന് വീണ്ടും തിരിച്ചടി ലഭിച്ചു. 53മത് മിനിറ്റില്‍ ദിമിറ്റർ ബെർബറ്റോവ് ആഴ്‌സണലിന്റെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിച്ചു.
ഇന്‍ജുറി ടൈമിന്റെ തുടക്കത്തില്‍ തന്നെ ആഴ്സനൽ ഓക്സലൈഡ് ചേമ്പർ ലൈനിലൂടെ ഒരുഗോൾ തിരിച്ചടിച്ചത്. എന്നാൽ കളിതീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ മൊണാക്കോ മൂന്നാം ഗോളും നേടി. കാനിക്ക് കരാസോയാണ് മൊണാക്കോയുടെ മൂന്നാം ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ ജർമ്മൻ ക്ളബ് ബയേർ ലെവർ കൂസൻ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു.