അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. കോപ്പ അമേരിക്ക ഫൈനലിനെ തോൽവിയോടെയാണ് ഈ തീരുമാനം. ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എനിയ്ക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയുമാണ് ഈ തീരുമാനമെന്നും മെസ്സി പറഞ്ഞു. ചാമ്പ്യനാകാൻ കഴിയാത്തത് വേദനാജനകമെന്നും മെസ്സി വ്യക്തമാക്കി.