പ്രതിഷേധക്കളമാകുമോ ഇംഗ്ലണ്ട് - ഇറാൻ മത്സരം ? ആകാംക്ഷയിൽ ലോകം

തിങ്കള്‍, 21 നവം‌ബര്‍ 2022 (13:08 IST)
ഫിഫ ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ഇറാനും തമ്മിൽ ഏറ്റുമുട്ടും. രാജ്യത്ത് സർക്കാർ വിരുദ്ധമായി നടക്കുന്ന പ്രക്ഷോഭം രാജ്യാന്തരതലത്തിൽ തന്നെ വാർത്തയാകുമ്പോൾ ഖത്തറിലെ ലോകകപ്പ് മത്സരവേദിയിലും ഭീകരതയ്ക്കെതിരായ പ്രതിഷേധം ഉയരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
 
ഇറാനിൽ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസ് പിടികൂടിയ കുർദിഷ് വനിത മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ്  സർക്കാറിനെതിരെ പ്രതിഷേധം ശക്തമായത്. ലോകമെങ്ങുമുള്ള ജനങ്ങൾക്കിടയിൽ സന്ദേശം നൽകാൻ കഴിയുമെന്നതിനാൽ ലോകകപ്പ് വേദിയിൽ ഇറാനെതിരെ പ്രതിഷേധം ഉയരുമെന്ന് ഉറപ്പ്.
 
വൈകീട്ട് ആറരയ്ക്ക് ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്- ഇറാൻ മത്സരം.റഷ്യൻ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളാണ് ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍