അര്‍ജന്റീനയുടെ ബാഴ്‌സാലോണാ താരം മസ്‌കരാനോ ജയിലിലേക്ക്

വെള്ളി, 22 ജനുവരി 2016 (10:35 IST)
നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബാഴ്‌സലോണയുടെ അര്‍ജന്റീന ദേശീയ ടീം അംഗമായ ഹാവിയര്‍ മസ്‌കരാനോയ്‌ക്ക് ഒരു വര്‍ഷം തടവ്. 2011-2012 കാലയളവില്‍ നികുതിയടയ്ക്കുന്നതില്‍ മസ്കരാനോ 15 ലക്ഷം യൂറോയുടെ ക്രമക്കേട് കാട്ടിയെന്നാണ് സ്പെയിന്‍ കോടതി കണ്ടെത്തിയിരിക്കുന്നത്.

മസ്‌കരാനോയെ തടവിന് വിധിച്ചെങ്കിലും പിഴയടച്ചാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് റിപ്പോര്‍ട്ട്. തടവു ശിക്ഷ കൂടാതെ ഒരു 800,000 യൂറോ (850,000 ഡോളര്‍) പിഴയും മസ്കരാനോ ഒടുക്കണം. ഒരു വര്‍ഷത്തേക്ക് നികുതിസംബന്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍നിന്നും മസ്കരാനോയെ വിലക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക