ഫിഫ ദി ബെസ്റ്റ്: പട്ടികകളിൽ അർജൻ്റൈൻ താരങ്ങളുടെ ആധിക്യം, മികച്ച പരിശീലകനുള്ള പട്ടികയിൽ സ്കലോണിയും

വെള്ളി, 10 ഫെബ്രുവരി 2023 (18:37 IST)
ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനുള്ള പട്ടികകളിൽ അർജൻ്റീനൻ താരങ്ങളുടെ ആധിപത്യം. കഴിഞ്ഞ ദിവസം പുറത്തുവിട്ട മികച്ച പരിശീലകരുടെ ചുരുക്കപ്പട്ടികയിൽ അർജൻ്റൈൻ പരിശീലകനായ ലയണൽ സ്കലോണി ഇടം നേടി. 2 ദിവസം മുൻപ് പ്രഖ്യാപിച്ച ഗോൾകീപ്പർമാരുടെ പട്ടികയിലും അർജൻ്റീനിയൻ താരമായ എമിലിയാനോ മാർട്ടിനെസ് ഇടം പിടിച്ചിരുന്നു.
 
മികച്ച താരങ്ങളുടെ പട്ടിക മാത്രമാണ് ഇനി വരാനുള്ളത്. മൂന്നംഗ പട്ടികയിൽ അർജൻ്റൈൻ നായകൻ ലയണൽ മെസ്സി ഇടം പിടിക്കുമെന്നത് വ്യക്തമാണ്. പരിശീലകർക്കുള്ള പട്ടികയിൽ സ്കലോണിക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡ്വിയോള, റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി എന്നിവരാണുള്ളത്.
 
മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിൻ്റെ ചുരുക്കപ്പട്ടികയിൽ ബ്രസീലിൻ്റെ റിച്ചാർലിസണും മാർസിൻ ഒലെക്സിയും ഫ്രാൻസിൻ്റെ ദിമിത്രി പയേറ്റുമാണ് അവസാന മൂന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍