ജെ.സി.റ്റി താരം സുനില്‍ ക്ഷേത്രിയെ ഈ വര്‍ഷത്തെ പ്ലെയര്‍ ഓഫ് ദി ഈര് ആയി തെരഞ്ഞെടുത്തു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനാണ് ക്ഷേത്രിയെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
ഗോവന്‍ കളിക്കാരായ മഹേഷ് ഗാവ്ലി, ക്ലൈമാസ് ലോറന്‍സ് എന്നിവരെ പിന്നിലാക്കിയാണ് സുനില്‍ ക്ഷേത്രി ഈ പദവിയിലേക്കുയര്‍ന്നത്. ആദ്യമായാണ് ക്ഷേത്രി ഈ പദവി കരസ്ഥമാക്കുന്നത്.
ഇക്കഴിഞ്ഞ സീസണില്‍ പഞ്ചാബ് ടീമായ ജെ.സി.ടി ഫഗ്വാരയിലും അതുപോലെ ഇന്ത്യന്‍ ദേശീയ ടീമിലും സുനില്‍ ക്ഷേത്രി നടത്തിയ മികച്ച പ്രകടനങ്ങളാണ് ഈ പദവിക്ക് അവസരമൊരുക്കിയത്.
നെഹ്റു കപ്പ് ഇന്‍വിറ്റേഷന്‍ ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതില്‍ സുനില്‍ വഹിച്ച പങ്ക് നിസ്സാരമല്ല. ക്ഷേത്രി ഈ ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകളാണ് നേടിയത്.
അതുപോലെ തന്നെ ദേശീയ ഫുട്ബോള്‍ ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയതും സുനില്‍ ക്ഷേത്രി തന്നെയായിരുന്നു.