യുണൈറ്റഡിനെ സിറ്റി അട്ടിമറിച്ചു

PROPRO
പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള കുതിപ്പിനിടയില്‍ ചാമ്പ്യന്‍‌മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മുന്‍ ചാമ്പ്യന്‍‌മാരായ ചെല്‍‌‌സിക്കും അപ്രതീക്ഷിത തിരിച്ചടി. യുണൈറ്റഡിന് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ചെല്‍‌സിക്ക് ലിവര്‍പൂളില്‍ നിന്നും ഗോളടിക്കാതെ സമനില വഴങ്ങേണ്ടി വന്നു.

ഒന്നാം പകുതിയില്‍ തന്നെ രണ്ട്ഗോളുകളും കണ്ടെത്തിയ മാഞ്ചസ്റ്റര്‍സിറ്റി അവസാനശ്വാസം വരെ പൊരുതി. എന്നിരുന്നാലും തൊണ്ണൂറാം മിനിറ്റില്‍ യുണൈറ്റഡ് സിറ്റിയുടെ പ്രതിരോധം ഒരു തവണ പിളര്‍ന്നു. സിറ്റിയുടെ ഗോളുകള്‍ വാസലും വര്‍വാരിയും കണ്ടെത്തി. മാഞ്ചസ്റ്റര്‍ കാരിക്കിലൂടെ ഒരു ഗോള്‍ മടക്കി.

1958 ല്‍ തങ്ങളുടെ 23 കളിക്കാര്‍ വിമാനാപകടത്തില്‍ മരിച്ചതിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച മാഞ്ചസ്റ്ററിന് അത് കളിയിലും ദു:ഖത്തിന്‍റേതായി. 1958 ലെ കളിക്കാര്‍ അണിഞ്ഞ ജേഴ്‌സിയെ അനുസ്മരിച്ച് സ്പ്ണ്‍സര്‍മാരുടെ ലോഗോ ഇല്ലാത്ത ജേഴ്‌സി അണിഞ്ഞാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളത്തിലെത്തിയത്. 1969/70 സീസണു ശേഷം ആദ്യമായിട്ടാണ് മാഞ്ചസ്റ്റര്‍സിറ്റി ഒരു മത്സരത്തില്‍ അയല്‍ക്കാരെ കീഴടക്കുന്നത്.

ലിവര്‍പൂളും ചെല്‍‌സിയും തമ്മിലുള്ള മത്സരത്തില്‍ ആര്‍ക്കും തന്നെ ഗോളടിക്കാനായില്ല. മികച്ച കളിക്കാരില്ലാതെ ഇറങ്ങേണ്ടി വന്നത് ചെല്‍‌‌സിയെ ബാധിച്ചപ്പോള്‍ ലിവര്‍പൂള്‍ മോശം ഫോമില്‍ തുടരുകയാണ്. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ ഗോളവസരം നഷ്ടപ്പെടുത്തുന്നതിലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള മത്സരം.

മാഞ്ചസ്റ്ററിന്‍റെ പരാജയം തുണയായത് ആഴ്‌സണലിനാണ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിനേക്കാള്‍ രണ്ടു പോയിന്‍റു മുന്നിലെത്താന്‍ അവര്‍ക്കായി. ആഴ്‌സണലിനു 60 പോയിന്‍റും മാഞ്ചസ്റ്ററിന് 58 പോയിന്‍റുമാണിപ്പോള്‍. 55 പോയിന്‍റുള്ള ചെല്‍‌സി മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍ എവര്‍ട്ടനു പിന്നില്‍ അഞ്ചാമതും. മാഞ്ചസ്റ്റര്‍സിറ്റി ഏഴാം സ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക