മിനുക്ക്‌‌പണി കഴിഞ്ഞു; ഇനി കളത്തില്‍

ശനി, 24 മെയ് 2008 (12:31 IST)
PROPRO
യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ വാന്‍ഡര്‍ സാര്‍, ക്രിസ്ത്യാനോ റൊണാള്‍ഡോ, പാട്രിക് എവ്‌റ, നാനി, മൈക്കല്‍ സില്‍‌വസ്റ്റര്‍. രണ്ടാം സ്ഥാനക്കാരായ ചെല്‍‌സിയുടെ താരങ്ങള്‍ ക്ലോഡി മക്കലെലി, റിക്കാര്‍ഡോ കര്‍വാലോ, മൈക്കല്‍ ബല്ലാക്ക്, ഫ്ലോറന്‍റ് മലൂദ, നിക്കോളാസ് അനെല്‍ക്ക, പീറ്റര്‍ കെച്ച് ക്ലബ്ബുകള്‍ക്ക് വേണ്ടിയുള്ള സീസണ്‍ കഴിഞ്ഞതോടെ യൂറോപ്യന്‍ പോരാട്ടത്തിനായി ബൂട്ട് മുറുക്കുകയാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിലും ആസ്ട്രിയയിലുമായി നടക്കുന്ന യൂറോ 2008 പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ കൌണ്ട് ഡൌണ്‍ ആരംഭിക്കും. അവസാന മിനുക്ക് പണികളിലായിരിക്കുന്ന യൂറോപ്യന്‍ ടീമുകള്‍ ശക്തി പരീക്ഷണത്തിനായി സൌഹൃദ മത്സരങ്ങളില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കഴിഞ്ഞതോടെ പ്രമുഖ താരങ്ങള്‍ക്ക് പരുക്ക് പറ്റാത്തതില്‍ നെടുവീര്‍പ്പിടുകയാണ് പല ഫ്രഞ്ച്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ജര്‍മ്മന്‍ ടീമുകളുടെ പരിശീലകര്‍.

പാട്രിക്ക് എവ്രയെ സുരക്ഷിതമായി തിരിച്ചു കിട്ടിയത് ഫ്രഞ്ച് പരിശീലകന്‍ റെയ്മണ്ട് ഡൊമിനിക്കിനെ തെല്ലൊന്നുമല്ല ആശ്വസിപ്പിക്കുന്നത്. മാഞ്ചസ്റ്റര്‍ ടീമിനൊപ്പം മോസ്ക്കോയില്‍ ആഘോഷ രാവ് തീര്‍ത്തതിനു ശേഷം ദേശീയ ടീമില്‍ കളിക്കാനുള്ള സന്തോഷം എവ്‌റ ആഘോഷിച്ചു. ഗ്രൂപ്പ് സിയില്‍ പരമ്പരാഗത വൈരി ഇറ്റലിയാണ് ഫ്രഞ്ച് ടീമിന്‍റെ പ്രധാന ശത്രു. ബല്ലാക്ക് കളിക്കാന്‍ എത്തുന്നു എന്നത് ജര്‍മ്മന്‍ പരിശീലകന്‍ ജോക്കിം ലോയേയും സന്തോഷിപ്പിക്കുന്നു.

മാന്‍ഷാഫ്റ്റില്‍ തിങ്കളാഴ്ച ബെല്ലാക്കും മറ്റുള്ളവരും എത്തിച്ചേരും. ചൊവ്വാഴ്ച ബലാറസിനെതിരെ ആണ് ജര്‍മ്മന്‍ ടീം കളിക്കാന്‍ ഇറങ്ങുക. മത്സരത്തിനു മുമ്പേ ടൂര്‍ണമെന്‍റ് ഫേവറിറ്റുകളായ ഫ്രാന്‍സിനെയും ഇറ്റലിയെയും കുടുക്കാനുള്ള തന്ത്രങ്ങളില്‍ തല പുകയ്‌ക്കുകയാണ് ഡച്ച് താരം മാര്‍ക്കോ വാന്‍ ബാസ്റ്റന്‍. ഫ്രാന്‍സും ഇറ്റലിയില്‍ 2006 നേക്കാള്‍ കൂടുതല്‍ കരുത്തരായെന്ന് ഡച്ച് പരിശീലകന്‍ അഭിപ്രായപ്പെടുന്നത്. പരിചയ സമ്പന്നരാണ് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം തന്നെ പ്ലേമേക്കര്‍ റോബിന്‍ വാന്‍ പേഴ്‌സിയെ പരുക്ക് പിടികൂടിയത് വാന്‍ബാസ്റ്റനെ വേവലാതിപ്പെടുത്തുന്നു. ഇറ്റലിക്കെതിരെ നടക്കുന്ന മത്സരത്തില്‍ വാന്‍ പേഴ്‌സിയെ ഒഴിവാക്കാനാണ് വാന്‍ബാസ്റ്റന്‍ ആഗ്രഹിക്കുന്നത്. ആതിഥേയരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ കുഴയ്‌ക്കുന്നത് മുഴുവനും പ്രതിരോധക്കാരന്‍ സ്റ്റീവ് വോന്‍ ബര്‍ഗന്‍റെ കയ്യൊടിഞ്ഞതാണ്.

ഗോള്‍ കീപ്പര്‍ ഫാബിയോ കോള്‍തോര്‍ട്ടി, സ്ട്രൈക്കര്‍ ബ്ലൈസ് കുഫോ എന്നിവരുടെ പരുക്കും വലയ്‌ക്കുന്നുണ്ട്. റോബര്‍ട്ടോ ഡോണാഡോണിയുടെ പ്രാഥമിക ടീമില്‍ ഉള്‍പ്പെടാന്‍ കഴിയാത്തത് മസിമോയ്‌ക്ക് നല്‍കുന്ന നിരാശ ചെറുതല്ല. കാല്‍ മുട്ടിനേറ്റ പരുക്കാണ് ഈ പ്രതിരോധക്കാരനെ യൂറോയ്‌ക്കുള്ള ഇറ്റാലിയന്‍ ടീമില്‍ നിന്നും പുറത്താക്കിയത്

ജൂണ്‍ ഒന്നിന് ആദ്യം കളിക്കാനെത്തുന്ന ടീം കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പോര്‍ച്ചുഗലും മറ്റൊരു കരുത്തര്‍ തുര്‍ക്കിയുമായിരിക്കും 2004 ല്‍ കിരീടം നേടിയത് ഭാഗ്യം കൊണ്ടല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ചാമ്പ്യന്‍‌മാരായ ഗ്രീസിനും ഉണ്ട്. കഴിഞ്ഞ കപ്പിലെ അതേ ടീമിനെ തന്നെയാണ് ഇത്തവണയും ഗ്രീസ് ആശ്രയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക