മാഞ്ചസ്റ്റര്‍ അഞ്ചാം റൌണ്ടില്‍

PROPRO
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ പിന്‍‌ബലത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ കപ്പ് ഫുട്ബോളിന്‍റെ അഞ്ചാം റൌണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ടോട്ടന്‍ ഹാം ഹോട്‌സ്‌പറിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീഴ്പ്പെടുത്തിയത്.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യം മുന്നിലെത്തിയ ശേഷമാണ് ടോട്ടന്‍ ഹാം മൂന്നു ഗോള്‍ വഴങ്ങിയത്. ഇരുപത്തിനാലാം മിനിറ്റില്‍ റോബി കീന്‍ അവരെ മുന്നിലെത്തിച്ചതായിരുന്നു. എന്നാല്‍ മുപ്പത്തെട്ടാം മിനിറ്റില്‍ മാഞ്ചസ്റ്ററിനായി അര്‍ജന്‍റീന താരം കാര്‍ലോസ് ടവസ് സമനില കണ്ടെത്തുകയായിരുന്നു.

അതിനു ശേഷം അറുപത്തൊമ്പതാം മിനിറ്റില്‍ ഒരു ഗോള്‍ പെനാല്‍റ്റിയിലൂടെ കണ്ടത് മാഞ്ചസ്റ്ററിനു ലീഡ് നല്‍കി. കളി തീരാന്‍ രണ്ടു മിനിറ്റു മാത്രം ബാക്കി നില്‍ക്കേ റൊണാള്‍ഡോ അടുത്ത ഗോളു കണ്ടെത്തി. ഈ പോര്‍ച്ചു ഗീസ് താരത്തിന്‍റെ ഈ സീസണിലെ ഇരുപത്തഞ്ചാം ഗോളാണിത്. 21 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്ത്യാനോ റോണള്‍ഡോ ഇത്രയും ഗോളടിച്ചു കൂട്ടിയത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ ചെല്‍‌സി, ആഴ്‌സണല്‍, ലിവര്‍ പൂള്‍ എന്നിങ്ങനെ നേരത്തെ തന്നെ അഞ്ചാം റൌണ്ടിലെത്റ്റിയിരിക്കുന്ന ക്ലബ്ബുകളുടെ പട്ടികയിലായി. ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഷെഫീല്‍ഡ് യുണൈറ്റഡ് 2-1 ന് അട്ടിമറിച്ചു. ഷെല്‍ട്ടന്‍റെയും സ്റ്റെഡിന്‍റെയും വകയായിരുന്നു ഷെഫീല്‍ഡിന്‍റെ ഗോളുകള്‍. നാല്‍പ്പത്തെറ്റാം മിനിറ്റില്‍ സ്റ്ററിഡ്‌ജ് ഒരു ഗോള്‍ മടക്കി.

വെബ്ദുനിയ വായിക്കുക