ചെല്‍‌സി മാഞ്ചസ്റ്റര്‍ യുദ്ധം

വെള്ളി, 25 ഏപ്രില്‍ 2008 (13:09 IST)
PROPRD
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഉയര്‍ത്താന്‍ ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡും രണ്ടാം സ്ഥാനക്കാരായ ചെ‌‌‌‌‌ല്‍‌സിയും മുഖാമുള്ള രണ്ടാമത്തെ പോരാട്ടത്തിനായി ഒരുങ്ങി. മാധ്യമങ്ങള്‍ ഒരു യുദ്ധത്തിന്‍റെ പ്രതീതി നല്‍കുന്ന ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം ചെല്‍‌സിയുടെ സ്വന്തം നഗരമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലാണ് നടക്കുക.

ചെല്‍സിയെ കീഴടക്കി പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനാണ് മാഞ്ചെസ്റ്റര്‍ ലക്‌ഷ്യമിടുന്നത്. നിലവില്‍ ഇരുടീമുകളും തമ്മില്‍ മൂന്നു പോയിന്‍റുകളുടെ വ്യത്യാസം മാത്രമെ ഉള്ളുവെങ്കിലും സ്റ്റാംഫോര്‍ഡില്‍ വിജയം നേടാനായാല്‍ മാഞ്ചെസ്റ്ററിന് ചെല്‍സിക്ക് മേല്‍ ആറ് പോയിന്‍റുകളുടെ ലീഡാകും. അടുത്ത മത്സരങ്ങള്‍ക്കായി കാത്തിരിക്കേണ്ടതില്ല.

എന്നാല്‍ ചെല്‍‌സിക്ക് മാഞ്ചസ്റ്ററിനെതിരെ നേടുന്ന വിജയത്തിനൊപ്പം അടുത്ത രണ്ട് മത്സരങ്ങള്‍ കൂടി ജയിക്കേണ്ടി വരും. പോയിന്‍റ് നില തുല്യമായാലും കൂടുതല്‍ ഗോളുകള്‍ അടിച്ചതിന്‍റെ പേരില്‍ കിരീടം ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്താനും മതി. അതൊഴിവാക്കാനാണ് ചെല്‍‌സിയുടെ ശ്രമം. ചാമ്പ്യന്‍‌സ് ലീഗില്‍ സെമിയില്‍ കളിക്കുന്ന ഇരു ടീമും ലക്‍ഷ്യമിടുന്നതും ഇരട്ട കിരീടങ്ങളാണ്. എന്നാല്‍ ഹോം ഗ്രൌണ്ട് ചെല്‍‌സിയെ തുണച്ച ചരിത്രമേയുള്ളൂ എന്നതാണ് മാഞ്ചസ്റ്ററിനു തലവേദന.

അതേ സമയം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തിലൂടെ തന്നെ ചെല്‍‌സിയുമായി കിരീടത്തിനു നടത്തുന്ന യുദ്ധം അവസാനിപ്പിക്കുമെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍താരം ക്രിസ്ത്യാനോ വ്യക്തമാക്കി. ചെല്‍സിയുടെ മുന്നില്‍ പോയിന്‍റുകള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ സറ്റാംഫോര്‍ഡില്‍ വിജയം അനിവാര്യമാണെന്നും ക്രിസ്ത്യാനോ പറഞ്ഞു.

വെബ്ദുനിയ വായിക്കുക