സഞ്ജുവിനെ തഴഞ്ഞു, പഴി മുഴുവൻ കോഹ്ലിക്ക് !

ചിപ്പി പീലിപ്പോസ്

വ്യാഴം, 26 ഡിസം‌ബര്‍ 2019 (17:46 IST)
എന്തുകൊണ്ടാണ് മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ക്രിക്കറ്റ് ടീമും സെലക്ടർമാരും തഴയുന്നത്. 15 മത്സരങ്ങളുടെ ലിസ്റ്റിൽ സഞ്ജുവിന്റെ പേര് വന്നിട്ടുണ്ട്. 5 ഏകദിനവും ഒരു ടി20യും. അതിൽ 14 എണ്ണത്തിലും സഞ്ജു സൈഡ് ബെഞ്ചിൽ തന്നെ ആയിരുന്നു. എല്ലാ മത്സരത്തിനും മുന്നോടിയായി നടത്തിയ പരിശീലനത്തിൽ സഞ്ജു ഗ്രൌണ്ടിൽ ഇറങ്ങിയിരുന്നു. 
 
പരിശീലനത്തിനായി സഞ്ജു ഇറങ്ങിയപ്പോഴൊക്കെ മലയാളികൾ പ്രതീക്ഷിച്ചിരുന്നു, സഞ്ജു കളിക്കുമെന്ന്. പക്ഷേ യാതൊന്നും സംഭവിച്ചില്ല. സാധാരണ ദിവസം പോലും കടന്ന് പോയി. സഞ്ജുവിനെ ടീമിലെടുത്തിട്ടും ഒരിക്കൽ പോലും കളിക്കളത്തിൽ ഇറക്കാത്തത് വൻ വിവാദമായി. 
 
മലയാളികൾ ഒന്നടനങ്കം ക്യാപ്റ്റനേയും സെലക്ടർമാരേയും വിമർശിച്ചു. 4 വർഷത്തിലധികമായി സഞ്ജുവിന്റെ കാത്തിരിപ്പ് തുടരുന്നു. ഒരു കളിപോലും ഇതുവരെ കളത്തിലിറങ്ങി കളിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടില്ല. ക്യാപ്റ്റനു പോലും വേണ്ടാത്ത ആളായി മാറിയോ സഞ്ജു എന്നും ചോദിക്കുന്നവരുണ്ട്. 
 
അവസരം എന്നത് നൽകേണ്ടവർ കണ്ണടയ്ക്കുകയാണ്. അവസരം കൊടുത്താൽ മാത്രമേ ഒരു താരത്തിനു തന്റെ കഴിവ് തെളിയിക്കാൻ കഴിയുകയുള്ളു. ഇടയ്ക്ക് ടീമിൽ പേരിനു എടുത്തത് കൊണ്ട് എന്ത് കാര്യം? സ്ഥലങ്ങൾ കാണിക്കാനാണെങ്കിൽ എന്തിനാണ് ഈ പ്രഹസനം? എല്ലാ മത്സരത്തിലും അവഗണിച്ചാൽ ഒരു താരത്തെ മാനസികമായി തളർത്താനേ അതുകൊണ്ട് സാധിക്കുകയുള്ളു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍