വരയുടെ ഉള്ളറിവുകള്‍ നല്കിയ രവീന്ദ്രന്‍

WDWD
കാലഹരണപ്പെട്ടു പോകാത്ത, ഉള്‍ക്കാഴ്ചയുള്ള കാര്‍ട്ടൂണുകള്‍ ബാക്കിയാക്കി ആരുടേയും അനുവാദത്തിന് കാക്കാതെ കാര്‍ട്ടൂണിസ്റ്റ് രവീന്ദ്രന്‍ യാത്രയായിട്ട് 5 വര്‍ഷം തികയുന്നു.2002 ഡിസംബര്‍ 16 ന് ആയിരുന്നു അന്ത്യം

രവീന്ദ്രന്‍ ഒരു കാലത്ത് ലോകം ഉറ്റുനോക്കിയ കാര്‍ട്ടൂണിസ്റ്റായിരുന്നു. ആസ്വാദകരും പഠിതാക്കളും ഇന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന പ്രവചനശേഷിയുണ്ടായിരുന്ന രചനകളായിരുന്നു രവീന്ദ്രന്‍റേത്.

1963 ല്‍ രവീന്ദ്രന്‍ വരച്ച ,കാര്‍ട്ടൂണ്‍ ,2001 ല്‍ വേള്‍ഡ് ട്രേഡ് സെന്‍ററിന് നേരെ നടന്ന ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നു. കലയുടെ പ്രവചനശേഷികൊണ്ട് ആസ്വാദകരെ ഇന്നും ഇത് അത്ഭുതപ്പെടുത്തുന്നു.

ക്രൂഷ്ചേവും ഇന്ദിരാഗാന്ധിയും ജയപ്രകാശ് നാരായണനുമടങ്ങുന്ന ലോകനേതാക്കളായിരുന്നു രവീന്ദ്രന്‍റെ കാര്‍ട്ടൂണുകള്‍ക്ക് വിഷയമായത്.

1947 മുതല്‍ ബ്ളിറ്റ്സ്, ഇല്ലസ്ട്രേറ്റഡ് വീക്ക്ലി, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു എന്നിവയില്‍ കാര്‍ട്ടൂണുകള്‍ വരച്ച് സജീവമായ രവീന്ദ്രന്‍ 1972-ല്‍ കേരളത്തില്‍ തിരിച്ചെത്തിയശേഷം മൗനത്തിലേക്ക് പിന്‍വാങ്ങുകയായിരുന്നു.





WDWD
ലോക കാര്‍ട്ടൂണ്‍ മത്സരത്തില്‍ സമ്മാനം നേടിയ കാര്‍ട്ടൂണ്‍ അടക്കം കഴിഞ്ഞതൊന്നും അല്‍ ഷൈമര്‍ രോഗം ബാധിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ ശേഷിച്ചില്ല.

1960-ല്‍ അമേരിക്കയിലെ 'പീപ്പിള്‍സ്‌ ടു പീപ്പിള്‍സ്‌ കമ്മിറ്റി ഇന്റര്‍നാഷണല്‍' നടത്തിയ അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ രവീന്ദ്രന്റെ കാര്‍ട്ടൂണ്‍ ഫോര്‍ പീസ്‌ വെള്ളിമെഡലും നൂറു ഡോളറുമടങ്ങുന്ന പുരസ്കാരം കരസ്ഥമാക്കി.

30 രാജ്യങ്ങളില്‍ നിന്നായെത്തിയ ആയിരത്തോളം കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്നായിരുന്നു അന്ന് രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടത്.ലോകനേതാക്കളായ ഐസനോവറും, ജോണ്‍ എഫ് കെന്നഡിയും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മാള്‍ട്ടന്‍ കാനിഫും ആയിരുന്നു വിധികര്‍ത്താക്കള്‍.

നാട്ടിലെത്തിയതോടെ ആരംഭിച്ച മൗനവ്രതം മരണംവരെ തുടര്‍ന്നു. പുറം ലോകവും ബോധപൂര്‍വ്വം രവീന്ദ്രനെ മറന്നു.

ഏക മകന്‍ ജ്ഞാനേശ്വറിന്‍റെ സഹായത്തോടെ കേരള കാര്‍ട്ടൂണ്‍ അക്കാദമി 2002 നവംബര്‍ 28ന് എറണാകുളത്ത് രവീന്ദ്രന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.രവീന്ദ്രന്‍ വരച്ചകാലവും പുതിയ കാലവും തമ്മിലുള്ള അകലം ബാധിക്കാത്ത കാര്‍ട്ടൂണുകള്‍ സഹൃദയ ശ്രദ്ധ നേടി.

യുദ്ധവും രാജ്യാന്തര ഭീകരതയും രാഷ്ട്രീയ കോമാളിത്തങ്ങളും ഉള്‍ക്കാഴ്ചയോടെ നിരന്ന കാര്‍ട്ടൂണുകള്‍ പുതിയ തലമുറയ്ക് അത്ഭുതകരമായി മാറുകയായിരുന്നു.

ഇപ്പോഴത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ശിവസേനനേതാവ് ബാല്‍ താക്കറെയും അടക്കമുള്ളവര്‍ രവീന്ദ്രന്‍റെ സുഹൃദ്വലയങ്ങളിലുണ്ടായിരുന്നു.

എന്നാല്‍ രോഗിയായി സാമ്പത്തിക പ്രയാസമനുഭവിക്കുമ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

.


WDWD
1924 ഏപ്രില്‍ 14-ന് മാന്നാറില്‍ ജനിച്ച രവീന്ദ്രന്‍ കോട്ടയം സി.എം.എസ്‌. കോളേജ്‌, മുംബൈയിലെ കല്‍സ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു പഠനം നടത്തിയത് . രാഷ്ട്രമീമാംസയില്‍ ബിരുദം നേടി. മാവേലിക്കര പെയിന്റിംഗ്‌ സ്കൂളില്‍ നിന്ന്‌ ചിത്രകല അഭ്യസിച്ചു. 1947-ല്‍ വരച്ചു തുടങ്ങി.

ബ്ലിറ്റ്‌സ്‌, ഇലസൃസേറ്റഡ്‌ വീക്കിലി, ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഹിന്ദു, ഇന്ത്യന്‍ എക്സ്‌പ്രസ്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഫ്രീലാന്‍സറായി കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്‌. 1948 മുതല്‍ 1976 വരെ ബ്ലിറ്റ്‌സില്‍ തുടര്‍ച്ചയായി കാര്‍ട്ടൂണ്‍ വരച്ചു. 1979-ല്‍ മുംബൈയില്‍ നിന്ന്‌ ആലുവയിലേയ്ക്കു താമസം മാറ്റി

മനുഷ്യന്‍ എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായിരുന്നു. ഇത്‌ ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കി.മനോരമ ആഴ്ചപ്പതിപ്പില്‍ പ്രതിച്ഛായ എന്ന പംക്തിയും ഇന്ത്യന്‍ എക്സ്‌പ്രസ്സില്‍ അണ്‍സീന്‍ കേരള എന്ന പംക്തിയും തയ്യാറാക്കിയിരുന്നു.

മുംബൈയില്‍ അധ്യാപികയായിരുന്ന തോട്ടയ്ക്കാട്ടുകര തുറുവേലില്‍ കുടുംബാംഗം ലീലയാണ് ഭാര്യ . ഏകമകന്‍ : ജ്ഞാനേശ്വര്‍.ആലു