രാജാ രവിവര്‍മ്മ കേരളത്തിന്‍റെ ലോകചിത്രകാരന്‍

ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്‍റെ കാന്‍വാസില്‍ പ്രതിഷ്ഠിച്ച സര്‍വാതിശയിയായ ചിത്രകാരനായിരുന്നു രവി വര്‍മ്മ.

ഭാരതീയ ചിത്രകലയുടെ നവോത്ഥാന നായകനായിരുന്നു അദ്ദേഹം. ഭാരതീയ ദേവതാ സങ്കല്‍പത്തിന് മാനുഷിക മുഖ ചൈതന്യം നല്‍കിയ കലാകാരന്‍ കൂടിയാണ് രവിവര്‍മ്മ.

1905 ഒക്ടോബര്‍ രണ്ടിനാണ് വിശ്വപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ രാജ-ാ രവിവര്‍മ്മ അന്തരിച്ചത്. ഇക്കൊല്ലം- 2005 ല്‍ -അദ്ദേഹത്തിന്‍റെ ചരമശതാബ്ദിയായിരുന്നു

യൂറോപ്പിലെ യഥാതഥ ചിത്രരചനാ സങ്കേതങ്ങളെ അവലംബിച്ച് ഭരതീയ മാതൃകയില്‍ ചിത്രങ്ങള്‍ വരച്ച രവിവര്‍മ്മ ഭാരതീയ ചിത്രകലാ പാരമ്പര്യത്തെ സമ്പുഷ്ടമാക്കി. അദ്ദേഹത്തിന്‍റെ ദേവതാ സങ്കല്‍പം ഹൈന്ദവ ദൈവങ്ങള്‍ക്ക് മുഖശ്രീ നല്‍കി. അദ്ദേഹം വരച്ച സരസ്വതിയും മഹാലക്ഷ്മിയും മറ്റും എന്നും പൂജ-ിക്കപ്പെടുന്നു.

പുരാണ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും രാജ-ാ രവിവര്‍മ്മ ചിത്രങ്ങളാക്കി മാറ്റിയപ്പോല്‍ അവയില്‍ ജ-ീവന്‍ തുടിക്കുന്നുണ്ടായിരുന്നു. മഹത്തായ സാംസ്കാരിക പാരമ്പര്യം അവയില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.

പുരാണ കഥകള്‍ക്കും ചരിത്ര സംഭവങ്ങള്‍ക്കും അത് ഓജ-സ്സും കാന്തിയും അമരത്വവും പ്രദാനം ചെയ്തു. ശകുന്തളയും തോഴിമാരും ദമയന്തി, സീതാപഹരണം, രുഗ്മാംഗദന്‍ എന്നിവ ഉദാഹരണം.

ഇദ്ദേഹത്തിന്‍റെ ചിത്രകലയെ മൂന്ന് ആയി തിരിക്കാം. ഛായാചിത്രങ്ങള്‍, പോങ് ദ് ബേസ്ഡ് കോംപോസിഷന്‍, മിത്തുകളെയും പുരാണങ്ങളെയും പ്രതിനിധീകരിക്കുന്ന രചനകള്‍ എന്നിവയാണവ.



കേരളത്തില്‍ മറ്റാരും കടന്നുവരാതിരുന്ന എണ്ണഛായാചിത്ര രചനയിലേക്ക് ആദ്യമായി കടന്നുവന്നത് രാജ-ാ രവിവര്‍മ്മയാണ്.

മലയാളിയാണെങ്കിലും മറാഠി സ്ത്രീകളായിരുന്നു രവിവര്‍മ്മയുടെ മോഡലുകളില്‍ അധികവും. ആളുകളുടെ മുഖചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ രവിവര്‍മ്മ അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചിരുന്നു. ബറോഡയിലേയും മൈസൂരിലേയും മറ്റും രാജ-ാക്കന്മാര്‍ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തിയതും ഇക്കാരണം കൊണ്ടായിരിക്കാം.

അമ്മയും മകനും, വീണവായിക്കുന്ന സുന്ദരിയും മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കൊടിയും എന്നീ പ്രശസ്ത സ്ത്രീ ചിത്രങ്ങളെക്കൂടാതെ തെരുവു ഗായകരുടെയും പാമ്പാട്ടിയുടെയും ഒക്കെ ചിത്രങ്ങളും രവിവര്‍മ്മയുടെ വകയായുണ്ട്. 1848 ല്‍ തിരുവനന്തപുരത്തിനടുത്തുള്ള കിളീമാനൂരിലെ കൊട്ടാരത്തിലാണ് രാജ-ാ രവിവര്‍മ്മയുടെ ജ-നനം.

രവി വര്‍മ്മയുടെ കലാവാസനയെ അമ്മാവനായ രാജ-രാജ-വര്‍മ്മ തിരിച്ചറിയുകയും ചിത്രകലയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. പതിനാലാമത്തെ വയസ്സില്‍ തിരുവനന്തപുരം കൊട്ടാരത്തില്‍ താമസിച്ച് ചിത്രരചനാ പഠനം തുടരുന്നു.

ഇതേ വര്‍ഷങ്ങളില്‍ അദ്ദേഹം ചിത്രരചനയിലെ പുതിയ സാങ്കേതികതയും ചിത്രരചന എന്ന മാധ്യമവും കൂടുതല്‍ ആഴത്തില്‍ അറിയുവാനും പഠിക്കുവാനും കഴിഞ്ഞു. ശേഷിച്ച കാലങ്ങള്‍ മൈസൂറിലും ബറോഡയിലും ചിലവഴിച്ച് തന്‍റെ കഴിവിനെ വികസിപ്പിക്കാനും പുഷ്പിക്കുവാനുമുള്ള അവസരമായിരുന്നു.

ആധുനിക നിരൂപണം അദ്ദേഹത്തെ പ്രസിദ്ധനായ കലാകാരനാക്കി മാറ്റി. തരം താഴ്ത്തപ്പെട്ടിരുന്ന ചിത്രകലയില്‍ ഒരു വിശിഷ്ട ജന്മമായി മാറി. മിക്ക വീടുകളുടെയും ചുമരുകളില്‍ ഇദ്ദേഹത്തിന്‍റെ ഒരു ചിത്രമെങ്കിലും കാണാതിരിക്കില്ല.

ഇന്ത്യയുടെ പാരമ്പര്യ ചിത്രകലയുമായും തഞ്ചാവൂര്‍ സ്കൂളും പാശ്ഛാത്യ അക്കാഡമിക് റിയലിസത്തിലേക്കും സമകാലികമായും ബന്ധമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക